ഈയുഗം ന്യൂസ്
November 18, 2020 Wednesday 04:54:21pm
ചെങ്കോങ്ങ് (ചൈന): ചൈനയിലെ ബ്രിട്ടീഷ് കോണ്‍സല്‍ ജനറലായ സ്റ്റീഫന്‍ എല്ലിസണാണ് ഇപ്പോല്‍ ചൈനീസ് സോഷ്യല്‍ മീഡിയകളിലെ താരം.
ചെങ്കോങ്ങില്‍ പുഴയിൽ വീണ 24 വയസ്സുള്ള യുവതിയെ രക്ഷപെടുത്തിയതോടെയാണ് ഇദ്ദേഹം ചൈനക്കാര്‍ക്ക് പ്രയങ്കരനായത്.
ഗ്രാമത്തിലെ നദിക്കരയിലൂടെ നടക്കുന്നതിനിടയിലാണ് സ്റ്റീഫന്‍ പെണ്‍കൂട്ടി പുഴയില്‍ വീണതും ഒഴുക്കില്‍ മുങ്ങിത്താഴുന്നതും കാണാനിടയായത്. മറ്റു ചൈനക്കാർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയപ്പോൾ 61 കാരനായ സ്റ്റീഫന്‍ തന്റെ ഷൂ അഴിച്ചു വെച്ച് പുഴയലേക്ക് ചാടി.
നാട്ടുകാരുടെ സഹായത്തോടെ യുവതിയെ കരയിലേക്ക് എത്തിച്ചു. അബോധാവസ്ഥയിലായിരുന്ന യുവതി പെട്ടെന്ന് സുഖം പ്രാപിച്ചു. വുഹാന്‍ സ്വദേശിനിയായ യുവതി ചൊങ്കോങ്ങ് യണിവേഴ്സിറ്റി വിദ്യര്‍ഥിനിയാണ്.
തൻ്റെ രക്ഷകനെ അടുത്ത അവധി ദിനത്തില്‍ കൂടുംബത്തോടൊപ്പം യുവതി ഡിന്നറിനായി വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കൊറോണ വൈറസ്, ഹോങ്കോങ്ങ് തുടങ്ങിയ വിഷയങ്ങളിൽ ചെനയുമനായുള്ള ബ്രിട്ടീഷ് ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചൈനീസ് സോഷ്യല്‍ മാധ്യമങ്ങളില്‍ സ്റ്റീഫന്‍ താരമാവുന്നത് എന്നതും ശ്രദ്ധേയമാണ്.
ലക്ഷകണക്കിനാളുകളാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇതുവരെ കണ്ടത്. ലോക മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തു.
ഉന്നത നയതന്ത്ര ഉദ്യഗസ്ഥന്റെ പ്രവര്‍ത്തിയെ പുകഴ്ത്തിയുള്ള പോസ്റ്റുകളില്‍ ചിലര്‍ അദ്ദേഹത്തെ ചൈനയുടെ ഹീറോ ആയി വിശേഷിപ്പിച്ചു.