ഈയുഗം ന്യൂസ്
November  18, 2020   Wednesday   11:01:11am

news



whatsapp

ദോഹ: കോവിഡ് വാക്‌സിൻ കണ്ടുപിടിച്ച രണ്ട് കമ്പനികളുമായും ഖത്തർ ധാരണയിൽ എത്തിയതായും വാക്‌സിനിന്റെ ആദ്യ ബാച്ചുകൾ അടുത്ത മാസം അവസാനം ഖത്തറിൽ എത്തുമെന്നും അധികൃതർ അറിയിച്ചു.

സാംക്രമിക രോഗ തലവൻ ഡോ: ഹമദ് അൽ റുമൈഹി അൽ റയ്യാൻ ടി.വി യുമായി നടത്തിയ അഭിമുഖത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.

ഫൈസർ, മോഡർണ എന്നീ രണ്ട് കമ്പനികളാണ് ഇതുവരെ കോവിഡ് വാക്‌സിൻ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചത്. ഫൈസറിന്റെ വാക്‌സിൻ 92 ശതമാനവും മോഡർണയുടെ വാക്‌സിൻ 94 ശതമാനവും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു.

ലോകത്ത്‌ ഏറ്റവും ആദ്യം വാക്‌സിൻ ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നായിരിക്കും ഖത്തർ.

."ഫൈസറുമായി ഒപ്പിട്ട ധാരണയനുസരിച് ഖത്തറിന് മുൻഗണന ലഭിക്കും. ഈ വർഷം അവസാനം ഫൈസർ മരുന്ന് ലഭിക്കും. അടുത്ത വർഷം ആദ്യ പകുതിയിൽ മോഡർണ വാക്സിൻ ലഭിക്കും," ഡോ: റുമൈഹി പറഞ്ഞു.

Comments


Page 1 of 0