ഈയുഗം ന്യൂസ്
November  16, 2020   Monday   03:52:40pm

news



whatsapp

ലണ്ടൻ: ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് പിന്നാലെ മറ്റൊരു കമ്പനി കൂടി കോവിഡ് വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ടു.

തങ്ങൾ നിർമിച്ച കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടതായി അമേരിക്കൻ കമ്പനി മോഡേണ പറഞ്ഞു.

തങ്ങളുടെ വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ വ്യക്തമാക്കിയിരുന്നു.

വ്യത്യസ്തമായതും നൂതനവുമായ മാർഗമാണ് രണ്ട് കമ്പനികളും വാക്സിൻ കണ്ടുപിടിക്കാൻ ഉപയോഗിച്ചതെന്ന് വാർത്താ ഏജസികൾ റിപ്പോർട്ട് ചെയ്തു.

ഏകദേശം 30,000 പേരിലാണ് മോഡേണ വാക്സിൻ പരീക്ഷണം നടത്തിയത്. ഉടനെത്തന്നെ ഒരു കോവിഡ് വാക്സിൻ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments


Page 1 of 0