// // // */ E-yugam


ഈയുഗം ന്യൂസ്
November  15, 2020   Sunday   01:26:57pm

news



whatsapp

ദോഹ: വിദ്യാഭ്യാസ മേഖലയിൽ കോവിഡ് 19 നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന്റെ ഭാഗമായി 44 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള ക്ലാസ്സുകൾ തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി.

ട്യൂഷന്‍, കമ്പ്യൂട്ടര്‍, മറ്റ് പരിശീലന കോഴ്‌സുകള്‍ നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാനാണ് മന്ത്രാലയം അനുമതി നല്‍കിയത്.

മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്ത വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങളുടെ പട്ടികയില്‍ 19 ട്യൂഷന് സെന്ററുകളും, ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള 12 കേന്ദ്രങ്ങളും അഡ്മിനിസ്‌ട്രേറ്റീവ് പരിശീലനത്തിനുള്ള ആറ് കേന്ദ്രങ്ങളും കമ്പ്യൂട്ടര്‍ പരിശീലനത്തിനുള്ള നാല് കേന്ദ്രങ്ങളും ഉള്‍പെട്ടിട്ടുണ്ട്‌.

വിദ്യാര്‍ത്ഥികള്‍ ക്ക് അവരുടെ അക്കാദമിക്‌ പഠനത്തോടൊപ്പം വിപുലമായ പരിശീലനം നല്‍കുന്ന നിരവധി സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. പ്രധാനമായും മാനേജ്‌മെന്റ് പരിശീലനം, വിദേശ ഭാഷകള്‍, പരിഹാര ക്ലാസുകള്‍, ഐ.സി.ടി, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള പ്രോഗ്രാമുകള്‍, വിഷ്വല്‍ ആര്‍ട്‌സ്, മെന്റല്‍ ഗെയിംസ് ക്ലാസുകള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നവയാണ് ഈ സ്ഥാപനങ്ങള്‍.

Comments


Page 1 of 0