ഈയുഗം ന്യൂസ്
November 14, 2020 Saturday 05:21:14pm
ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. നിരവധി ട്വീറ്റുകളിലൂടെയാണ് മന്ത്രാലയം ഇക്കാര്യം പൊതുജനങ്ങളെ ഓർമിപ്പിച്ചത്.
മാസ്ക് ധരിക്കാത്തതിന് 94 പേരെ പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തണുപ്പ് കാലം വരുന്നതിനാൽ കൊറോണ വൈറസിന്റെ ഒരു രണ്ടാം തരംഗം രാജ്യത്ത് ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്‌ഷ്യം.
മാസ്ക് ധരിക്കുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. നിങ്ങളേയും മറ്റുള്ളവരെയും ഇത് കൊറോണ വൈറസിൽ നിന്നും രക്ഷിക്കുന്നു, മന്ത്രാലയം വ്യക്തമാക്കി.
ഇത് വരെ 400 ലധികം പേരെ മാസ്ക് ധരിക്കാത്തതിനും മറ്റു നിയമലംഘനങ്ങൾക്കും പോസിക്യൂഷന് കൈമാറി.
അതേസമയം ഇന്ന് ഖത്തറിൽ 203 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 221 പേർ രോഗമുക്തമാവുകയും ചെയ്തിട്ടുണ്ട്. പുതിയ കേസുകളിൽ 157 എണ്ണം സാമൂഹിക വ്യാപനത്തിലൂടെയും 46 എണ്ണം വിദേശത്ത് നിന്ന് തിരിച്ചെത്തിയവരിൽനിന്നുമുള്ള കേസുകളാണ്.
ആകെ 9035 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 1,044,873 ആയി.
ഖത്തറിൽ ഇതുവരെ 234 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. നിലവിൽ 2,759 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.