// // // */ E-yugam


ഈയുഗം ന്യൂസ്
November  13, 2020   Friday   03:10:09pm

news



whatsapp

ദോഹ: ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഉടൻ പിൻവലിക്കണമെന്നും ഈ രാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങൾ അപലപിക്കുന്നതായും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രതിനിധി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റം, സഞ്ചാര സ്വാതന്ത്ര്യ നിഷേധം, സ്വത്തുക്കൾ നിഷേധിക്കൽ, വ്യാപാര തടസ്സങ്ങൾ തുടങ്ങിയ ഉപരോധ രാജ്യങ്ങളുടെ നടപടി അലീന ദൗഹാൻ പ്രത്യേകം തയ്യാറാക്കിയ റിപ്പോർട്ടിൽ വിമർശിച്ചു.

ഏകപക്ഷീയമായി അയൽരാജ്യങ്ങൾ എടുക്കുന്ന ഏതു തീരുമാനവും നിയമവിരുദ്ധമാണെന്നും ദൗഹാൻ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം പിന്തുണക്കുന്നതിൽ ഖത്തർ എന്നും മുൻപന്തിയിൽ ആണെന്നും അൽ ജസീറ അടച്ചുപൂട്ടണമെന്ന ഉപരോധ രാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

ഒരു പ്രമുഖ യൂ.എൻ പ്രതിനിധിയുടെ നിലപാട് ഖത്തറിന് കൂടുതൽ ശക്തി പകരും.

Comments


Page 1 of 0