ഈയുഗം ന്യൂസ്
November 07, 2020 Saturday 08:35:49pm
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. 290 ഇലക്ടറൽ വോട്ട് നേടിയാണ് ബൈഡന്‍ നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയത്. ട്രംപിന് 214 ഇലക്ട്രല്‍ വേട്ടുകളെ ലഭിച്ചുള്ളൂ.
20 ഇലക്ടറൽ വോട്ടുകളുള്ള പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ വിജയമുറപ്പിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.
ആകെയുള്ള 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത് 270 വോട്ടുകളായിരുന്നു്. ജോര്‍ജ്ജിയയിലും നോര്‍ത്ത് കരോളിനയിലും നെവാഡയിലും അലാസ്‌കയിലും ഇനിയും ഫലം പ്രഖ്യാപിച്ചിട്ടില്ല.
6 ഇലക്ടറല്‍ വോട്ടുള്ള ജോര്‍ജ്ജിയയിലും 11 വോട്ടുള്ള നെവാഡയിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. ഇതോടെ 1992 ൽ ജോര്‍ജ് ബുഷ് സീനിയറിന് ശേഷം പ്രസിഡന്റായിരിക്കെ മത്സരിച്ച് പരാജയപെടുന്ന ആദ്യത്തെയാളായി ട്രംപ് മാറി.
തപാല്‍ വോട്ടുകളുടെ കുതിച്ചു കയറ്റം വഴി വോട്ടെണ്ണല്‍ വൈകിയത് തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്തിലേക്ക് നയിച്ചിരുന്നു.
അമേരിക്കയുടെ 46-ാം പ്രസിഡണ്ടാണ് ബൈഡന്‍. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു