ഈയുഗം ന്യൂസ്
November 06, 2020 Friday 03:06:45pm
ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ കോവിഡ് 19 പരിശോധനകളുടെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞു.
ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തു തന്നെ ഏറ്റവും ഉയർന്ന ടെസ്റ്റ് നിരക്കുകളിൽ ഒന്നാണിത്.
ഇതുവരെ 1,007,050 കോവിഡ് 19 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. വെള്ളിയാഴ്ച മാത്രം 11,056 പരിശോധനകള്‍ നടത്തി. രാജ്യത്ത് പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചത് വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
പരിശോധനകള്‍ കേസുകള്‍ നേരത്തേ കണ്ടുപിടിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മാത്രമല്ല രോഗം നേരത്തെ തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും വൈറസില്‍ നിന്ന് രോഗമുക്തി നേടാനും ഇത് സഹായിക്കുന്നു.
വ്യാപകമായ പരിശോധനയിലൂടൊണ് പോസിറ്റീവ് കേസുകൾ മുഴുവൻ തിരിച്ചറിയാന്‍ സാധിച്ചത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഖത്തറെന്നും മന്ത്രാലയം പറഞ്ഞു.
ഓരോ ആഴ്ചയും പുതിയ കേസുകളും ആശുപത്രയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രലയം കൂട്ടിച്ചേര്‍ത്തു.