// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 09, 2018 Friday
ലിഫ്റ്റില്‍ കയറി മുകളിലെത്തിയാല്‍ 93 മീറ്റര്‍ നീളമുള്ള ഗ്ലാസ് പാലത്തിലൂടെ നടന്ന് നഗരം കാണാനുള്ള അവസരം.
ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ ടവറും ഏറ്റവും വലിയ ഷോപ്പിംഗ് മോളും ഡ്രൈവറില്ലാത്ത ഏറ്റവും നീളം കൂടിയ മെട്രോയും സമ്മാനിച്ച ദുബായില്‍ നി്‌നും മറ്റൊരു വിസ്മയം കൂടി - ദുബൈ ഫ്രെയിം (Dubai Frame).
ഡിസൈന്‍ പൂര്‍ത്തിയാക്കി ഒരു ദശകത്തിന് ശേഷം ഈ വര്‍ഷം ഒന്നാം തിയ്യതി പുതുവത്സര സമ്മാനമായി ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഫ്രേമായ ഈ വിസ്മയം ദുബായ് ടൂറിസ്റ്റ് മാപ്പിന്റെ മുകളില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.
150 മീറ്റര്‍ ഉയരത്തില്‍ സബീല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന DF ല്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്. എമിറേറ്റിന്റെ ഭൂതവും വര്‍ത്തമാന ഭാവിയും പ്രതിപാദിക്കുന്ന വിശദമായ ഒരു പ്രദര്‍ശനം, ശേഷം ലിഫ്റ്റില്‍ കയറി മുകളിലെത്തിയാല്‍ 93 മീറ്റര്‍ നീളമുള്ള ഗ്ലാസ് പാലത്തിലൂടെ നടന്ന് നഗരം കാണാനുള്ള അവസരം, പിന്നീട് 50 വര്‍ഷത്തിന് ശേഷമുള്ള ദുബായിയുടെ ഭാവി വരച്ച് കാട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന ഒരു എക്‌സിബിഷന്‍, ദുബായിയുടെ ഭൂതവും വര്‍ത്തമാനവും സന്ധിക്കുന്ന സ്ഥലത്താണ് DF സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗത്ത് പഴയ സിറ്റിയായ ദെയ്റയും മറുഭാഗത്ത് ആകാശം മുട്ടിനില്‍ക്കുന്ന ഷെയ്ഖ് സായ്ദ് റോഡിലെ ടവറുകളും.
തങ്ങളെ ഈ ഭീമന്‍ ഫോട്ടോ ഫ്രേമിനുള്ളിലാക്കി നിരവധി സന്ദര്‍ശകര്‍ സെല്‍ഫി എടുക്കുന്ന തിരക്കിലാണ്.
മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും മൂന്ന് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 20 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.
തിങ്കളാഴ്ച സന്ദര്‍ശകരുടെ നീണ്ട ക്യൂവായിരു്‌നു. 'പക്ഷേ, ക്യൂ പെട്ടെന്ന്് നീങ്ങുന്നുണ്ട്,. കാരണം ഒരു മണിക്കൂറില്‍ 200 ആളുകളെ ഉള്‍ക്കൊള്ളാന്‍ DF ന് കഴിയും. രണ്ടാഴ്ചക്ക് ശേഷം ടിക്കറ്റ് ഓണ്‍ലൈനാവും. പ്രത്യേക വെബ്‌സൈറ്റിലൂടഡെയും ആപ്പിലൂടെയും ആളുകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു ദൂബായ് മുനിസിപ്പാലിറ്റി ഓഫീസര്‍ പറഞ്ഞു.
മെക്‌സിക്കോക്കാരനായ ഫെര്‍ണാണ്ടോ ഡോണിസ് എന്ന ആര്‍ക്കിടെക്റ്റിന്റെ ആശയമാണ് DF. 2009 ല്‍ നടത്തിയ ഒരു മത്സരത്തിലൂടെയാണ് DF ന്റെ ഡിസൈന്‍ തിരഞ്ഞെടുത്തത്. മത്സരത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും 926 എന്‍ട്രികളാണ് ലഭിച്ചത്.
അമ്പത് നിലകളുടെ ഉയരമുള്ള DF ന് പിറകില്‍ ഒരു വിവാദമുണ്ട്. തന്റെ ഡിസൈന്‍ ദുബായ് മോഷ്ടിച്ചുവെന്നാണ് ഫെര്‍ണാണ്ടോ ഡോണിസ് പറയുന്നത്. '' അവര്‍ തന്റെ പ്രൊജക്ട് എടുത്തു ഡിസൈന്‍ മാറ്റി. എന്നിട്ട് എന്നെ കൂട്ടാതെ അത്് നിര്‍മ്മിച്ചു.'' ഫെര്‍ണാണ്ടോ പറയുന്നു.