// // // */
ഈയുഗം ന്യൂസ് ബ്യൂറോ
January 26, 2018 Friday
എവറസ്റ്റ് കീഴടക്കുന്നതിനിടെ മരണപ്പെട്ട രണ്ട് ഇന്ത്യാക്കാരുടെ മൃതശരീരങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷം നേപ്പാളിഷെര്‍പ്പകളുടെ (പർവതാരോഹകരെ സഹായിക്കുന്ന തദ്ദേശവാസികൾ) സഹായത്തോടെ തീവ്രശ്രമത്തിനൊടുവില്‍ കൊടുമുടിയില്‍നിന്നും താഴെയിറക്കി. മരണം പലപ്പോഴും മാടി വിളിക്കുന്ന എവറസ്റ്റ് ആരോഹണചരിത്രത്തിലെ അപൂര്‍വം ചില ഓപ്പറേഷനുകളിലൊന്നാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പശ്ചിമബംഗാളില്‍ നിന്നുള്ള 50 വയസ്സുകാരനായ പോലീസ് ഓഫീസര്‍ ഗൗതം ഘോഷ്, 42 കാരിയായ സുനിത ഹസ്ര, ഒരു കൈമാത്രമുള്ള 58 കാരനായ ടൈലർ പരേശ് നാഥ്, 44 കാരന്‍ ട്രക്ക് ഡ്രൈവർ സുഭാഷ് പോള്‍ എന്നിവരാണ് ജീവിതാഭിലാഷം പൂവണിയിക്കാന്‍ 2016 മെയ് മാസത്തില്‍ എവറസ്റ്റ് കീഴടക്കിയത്. മാസങ്ങളോളം ശമ്പളം ഒരുമിച്ച് കൂട്ടിയും കടം വാങ്ങിയും വിലപ്പെട്ട വസ്തുക്കള്‍ വിറ്റുമാണ് ഈ സാഹസികതക്കുള്ള പണം അവര്‍ കണ്ടെത്തിയത്. എവറസ്റ്റ് കീഴടക്കുക എന്നത് വളരെ ചെലവേറിയ ഒരു ഉദ്യമമാണ്. പരിചയസമ്പന്നരായ ഷെര്‍പകളെ വാടകക്കെടുക്കാനും നല്ല സേവനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ചിലര്‍ 67 ലക്ഷം രൂപ വരെ ചിലവഴിക്കാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
എവറെസ്റ്റിന്റെ മുകളിലെത്തുന്നതിന് കുറച്ച് ദൂരം മുമ്പ് അവരുടെ കയ്യിലുള്ള ഓക്‌സിജന്‍ തീര്‍ന്നു. കൂടെയുണ്ടായിരുന്ന ഷെര്‍പകള്‍ അവരെ ഉപേക്ഷിച്ച് തിരികെ പോന്നു. സുനിതമാത്രം രക്ഷപ്പെട്ടു.
മൃതദേഹം കൊടുമുടിയുടെ മുകളില്‍ നിന്നു താഴേക്ക് കൊണ്ട് വരുന്നത് വളരെ ദുഷ്‌കരമാണ്. പശ്ചിമബംഗാള്‍ ഗവണ്‍മെന്റാണ് ഇതിന് മുന്‍കൈ എടുത്തത്. പക്ഷെ, മറ്റൊരു വെല്ലുവിളിയുണ്ടായിരുന്നു. അപകടം നടന്നത് കൊടുമുടി കയറുന്ന സീസന്റെ അവസാന ഘട്ടത്തിലായിരുന്നു. മണ്‍സൂണ്‍ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. ആറ് ഷെര്‍പകള്‍ മൃതദേഹങ്ങള്‍ കൊണ്ട് വരാന്‍ കൊടുമുടി കയറി. ആദ്യം പോളിന്റെ ശരീരമാണ് കിട്ടിയത്. പാറപോലെയുള്ള ഐസില്‍ നിന്നും ശരീരം അടര്‍ത്തിയെടുക്കാന്‍ നാല് മണിക്കൂര്‍ വേണ്ടിവന്നു.
തൊട്ടടുത്തുള്ള കേമ്പിലേക്ക് അത് കൊണ്ടുപോവാന്‍ 12 മണിക്കൂറും. അവിടെനിന്നും ഒരു ഹെലികോപ്റ്ററില്‍ ശരീരംകൊണ്ടുപോയി. നീണ്ട തിരച്ചിലിനൊടുവില്‍ അമര്‍നാഥിന്റെ മൃതദേഹം കണ്ടെത്തി. പക്ഷേ അപ്പോഴേക്കും ശക്തിയായ കാറ്റും മഴയും തുടങ്ങിയിരുന്നു. ഷെര്‍പകളെ ക്യാമ്പിലേക്ക് തിരിച്ചു വിളിപ്പിച്ചു. നാഥിന്റെയും ഘോഷിന്റെയും ശരീരങ്ങള്‍ പിന്നീട് ഒരു വര്‍ഷം എവറസ്റ്റിന്റെ കൊടുമുടിയില്‍ കിടന്നു. കല്‍കട്ടയില്‍ ഘോഷിന്റെ ഭാര്യ ചന്ദന ഭർത്താവിന്റെ മൃതശരീരം കിട്ടുന്നത് വരെ തന്റെ നെറ്റിയിലുള്ള സിന്ദൂരം മായ്ക്കുകയില്ലെന്ന് ശപഥം ചെയ്തു.
'എന്റെ ഭര്‍ത്താവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ കാണാതെ, സംസ്‌കാരം നടത്താതെ ഞാന്‍ സിന്ദൂരം മായ്ക്കുകയില്ല.'' കഴിഞ്ഞ ഫെബ്രുവരിയില്‍ അവര്‍ മാധ്യമങ്ങളോ്ട് പറഞ്ഞു.
എവറസ്റ്റ് കൊടുമുടിയുടെ ക്യാമ്പ് 4 അറിയപ്പെടുന്നത് മരണമേഖല എന്നാണ്. ഓക്‌സിജന്‍ വളരെ കുറവ്. നിരവധി മൃതദേഹങ്ങള്‍ കൊടുമുടിയില്‍ ചിതറികിടക്കുന്നുണണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഒരു കൈ മാത്രമുള്ള ടൈലറായ നാഥ് ധരിച്ചിരുന്നത് അദ്ദേഹം സ്വയം തുന്നിയ സ്‌നോ സൂട്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബാക്കിയുള്ള രണ്ട് മൃതദേഹങ്ങൾ കൊടുമുടിയില്‍നിന്നും താഴെയിറക്കിയത്. അഞ്ച് ഷെര്‍പകളാണ് ഇതിന് നേതൃത്വം നല്‍കിയത്. അവരുടെ ലീഡർ 29 കാരനായ ദവാ ഫിഞ്ചോക്ക് ഷെര്‍പ്പ. രണ്ട് മൃതദേഹങ്ങളും വീണ്ടെടുത്ത് ഹെലികോപ്റ്റര്‍ ലാന്റിംഗ് പാടില്‍ എത്തിയപ്പോള്‍ അവര്‍ താഴത്തെ കാമ്പിലേക്ക് ഫോണ്‍ ചെയ്ത് ഹെലികോപ്റ്റര്‍ അയക്കാന്‍ ആവശ്യപ്പെട്ടു.
പക്ഷേ, അന്ന് അയക്കാന്‍ സാധ്യമല്ല എന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. ഷെര്‍പകള്‍ക്ക് അറിയാത്ത മറ്റൊരു കാര്യമുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്റെ മൃതദേഹം കാത്തിരിക്കുകയായിരുന്നു ഹെലികോപ്റ്റര്‍ കമ്പനി. മൂന്ന് ശരീരങ്ങളും ഒന്നിച്ച് കൊണ്ട് വരാന്‍.