ഈയുഗം ന്യൂസ് ബ്യൂറോ
August 25, 2018 Saturday 09:20:49pm
ദോഹ: ഖത്തർ ജനതയെ ഹജ്ജിൽ നിന്നും തടഞ്ഞതിന് ശേഷം ഈ വർഷത്തെ ഹജ്ജ് സുഖകരമായി നിര്‍വഹിക്കാന്‍ നിരവധി പേർക്ക് സഹായം നൽകിയ ഇസ്രായേൽ ഭരണകൂടത്തിനു നന്ദി പറഞ്ഞ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നടപടി അപലപനീയമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
4,000 ത്തോളം വരുന്ന വിശ്വാസികളെ ഹജ്ജ് ചെയ്യാൻ സഹായിച്ച ഇസ്രായേൽ ഭരണകൂടത്തിന് നന്ദി പറഞ്ഞുകൊണ്ട് സൗദി ഹജ്ജ് മന്ത്രി പ്രത്യേകം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഇസ്രായേലിനു നന്ദി പറഞ്ഞ മന്ത്രിയും സൗദി ഭരണകൂടവും ഖത്തർ സ്വാദേശികളും വിദേശികളുമായ ആയിരക്കണക്കിന് ഹാജിമാരെ രണ്ടു വർഷമായി ഹജ്ജ് ചെയ്യൻ സമ്മതിക്കാതെ തടഞ്ഞു കൊണ്ടിരിക്കുന്നു എന്നത് ഒരു വലിയ വിരോധാഭാസമാണ് എന്ന്
അൽ ശർഖ് പറഞ്ഞു.
''ഇസ്രായേൽ രാഷ്ട്രത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞു. മക്ക സന്ദർശിക്കാനും ഹജ്ജ് ചെയ്യാനും ആഗ്രഹിച്ച നാലായിരം പൗരന്മാരെ അവർ തടഞ്ഞില്ല എന്നതിൽ ഞങ്ങൾ നന്ദി അറിയിക്കുന്നു," സൗദി ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്‍ ലത്തീഫ് ബിന്‍ ബിന്‍ അബ്ദുല്‍ അസീസ് അല ഷെയ്ഖ് പറഞ്ഞു.
എന്നാൽ 1,200 ഖത്തർ സ്വദേശികൾ ഹജ്ജിനെത്തി എന്ന സൗദി അധികൃതരുടെ വാദം ഖത്തർ ഹജ്ജ് മന്ത്രാലയം നിഷേധിച്ചു. ഖത്തർ ജനതയെ ഹജ്ജിൽ നിന്നും തടയുന്ന സൗദി അധികൃതരുടെ നിലപാടിൽ അന്താരാഷ്‌ട്ര തലത്തിൽ ഉണ്ടായ വിമർശനം മറികടക്കാൻ വേണ്ടി സൗദി കണ്ടെത്തിയ ഒരു ഉപായം മാത്രമാണ് ഈ വ്യാജ വാർത്ത എന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം സൗദി ഹജ്ജ് മന്ത്രിയുടെ പ്രശംസ വളരെ പ്രാധാന്യത്തോടെയാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രസ്താവനയുടെ വീഡിയോ ഇസ്രേല്‍ ഗവണ്മെന്റ് അതിന്റെ ഔദ്യോഗിക അറബിക് ട്വിറ്റെര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു.