ഐക്കിയ ഇന്ത്യൻ വിപണിയിലേക്ക്

ഈയുഗം ന്യൂസ് ബ്യൂറോ     June  11, 2018   Monday   11:08:15pm

news
ന്യൂ ഡല്‍ഹി: സ്വീഡിഷ് ഫർണിച്ചർ കമ്പനിയായ ഐക്കിയ ഇന്ത്യയിൽ ആദ്യത്തെ സ്റ്റോർ ജൂലായിൽ ഹൈദരാബാദിൽ തുറക്കും. ഫര്‍ണിച്ചര്‍ വിപണിയിലേക്കുള്ള ഈ പ്രവേശനം ഗൃഹോപകരണങ്ങളുടെ നിർമ്മാതാക്കൾ തമ്മില്‍ ഒരു “വില യുദ്ധത്തിന്" വഴി വെച്ചേക്കാം എന്ന് മാര്‍ക്കറ്റ്‌ വൃത്തങ്ങള്‍ പറയുന്നു.

ഹൈദരാബാദിലെ ഐക്കിയ സ്റ്റോർ അതിലുള്ള ഉത്പന്നങ്ങളുടെ 15 ശതമാനവും 200 രൂപയ്ക്ക് താഴെയാണ് വില്‍ക്കാൻ ഉദ്ദേശിക്കുന്നതെന്ന് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്ത്യയിലെ ഗൃഹോപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും വിപണി 49.5 ബില്ല്യൺ ഡോളർ വില മതിക്കുന്നതായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

ഉത്പന്നങ്ങള്‍ സാധാരണാക്കാര്‍ക്ക് താങ്ങാൻ പറ്റുന്ന വിലയില്‍ നല്‍കുന്ന സ്ഥാപനമായിട്ടാണ് ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ റീട്ടെയിൽ കമ്പനിയായ ഐക്കിയ അറിയപ്പെടുന്നത്.

"ഞങ്ങളുടെ സ്റ്റോർ ഹൈദരാബാദിൽ തുറക്കുമ്പോൾ 200 രൂപയ്ക്ക് താഴെ വിലയുള്ള 1,000-ത്തില്‍ പരം ഉത്പന്നങ്ങൾ അവിടെ ഉണ്ടാകും," ഐക്കിയ ഇന്ത്യയുടെ മഹാരാഷ്ട്ര മാർക്കറ്റ് മാനേജർ പെർ ഹോർണൽ പറഞ്ഞു. "ഗൃഹോപകരണങ്ങൾക്കും, വീട്ടുസാധനങ്ങൾക്കും ഏറ്റവും കുറഞ്ഞ വിലയോടെയായിരിക്കും ഞങ്ങൾ വിപണിയിൽ പ്രവേശിക്കുക എന്നതിൽ ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്," അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് കഴിഞ്ഞാൽ, അടുത്ത ഐക്കിയ സ്റ്റോർ മുംബൈയിലാണ് തുറക്കുക. അത് 2019-മദ്ധ്യത്തിലായിരിക്കും.


   Generic Viagra Pharmacy India http://cheapcialisir.com - cialis 5 mg best price usa Kamagra Gelatina 100mg Buy Cialis Online Pharmacy Cr

Sort by