// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  29, 2018   Tuesday   11:03:33pm

news



whatsapp

വെല്ലിംഗ്ടോന്‍: കന്നുകാലികളുടെ രോഗമായ മൈകോപ്ലാസ്മാ ബോവിസിനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാനാണ് ന്യൂസിലാൻഡിന്‍റെ നീക്കം. ഇതിനുവേണ്ടി പതിനായിരക്കണക്കിന് പശുക്കളെ കൊന്നൊടുക്കാനുള്ള പുറപ്പാടിലാണ് ന്യൂസീലൻഡ്.

ദേശീയ കന്നുകാലി സമ്പത്തിനെയും കാർഷിക മേഖലയുടെ ദീർഘകാല ഉൽപ്പാദനക്ഷമതയേയും സംരക്ഷിക്കുന്നതിന് പത്ത് വർഷത്തിനുള്ളിൽ 126,000 പശുക്കളെ കൊല്ലുന്നതിനായി ന്യൂസീലൻഡ് സർക്കാര്‍ തീരുമാനിച്ചു. ന്യൂസീലൻഡിന്റെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി സമ്പാദ്യം കാർഷിക മേഖലയിൽ നിന്നാണ്.

കഴിഞ്ഞ വർഷം ജൂലായിലാണ് ന്യൂസിലാന്റിൽ മൈകോപ്ലാസ്മാ ബോർവിസ് കണ്ടെത്തിയത്. അതിനെത്തുടർന്ന് രോഗം പരക്കാതിരിക്കാൻ 26,000 പശുക്കളെ കൊല്ലേണ്ടിവന്നു. പക്ഷെ രോഗം വ്യാപിച്ചുകൊണ്ടിരുന്നു. ന്യൂസീലന്റിൽ ഈ രോഗം എങ്ങനെ വന്നുവെന്നും ദ്വീപുകൾക്കിടയിൽ രോഗം എങ്ങിനെ പടർന്നുവെന്നും അറിയാൻ ന്യൂസീലൻഡ് പോലീസ് വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് ഒരു സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ക്ഷീരോത്പന്ന രാജ്യമാണ് ന്യൂസീലൻഡ്. ലോകത്തെ മൊത്തം പാലിന്റെ മൂന്ന് ശതമാനവും ന്യൂസിലാന്റാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്ത് 6.6 മില്യണ്‍ പശുക്കൾ ഉണ്ട്.

Comments


Page 1 of 0