// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 20, 2018 Sunday 02:19:16pm
ന്യൂ ഡല്‍ഹി: ദൽഹി-ചിക്കാഗോ വിമാനം വൈകിയെത്തിയത് മൂലം എയർ ഇന്ത്യ യാത്രക്കാർക്ക് 8.8 മില്യൺ ഡോളർ പിഴ നൽകേണ്ടി വരും.
ജോലിക്കാര്‍ക്കുള്ള ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധിക്ക് (എഫ്ഡിടിഎൽ) നൽകിയ ഒഴിവുകളുടെ പിൻവലിക്കൽ മൂലം മെയ് 9-ലെ ദൽഹി-ചിക്കാഗോ വിമാനം വളരെ വൈകിയാണ് എത്തിയത്. അതിനെ തുടര്‍ന്നാണ് എയർ ഇന്ത്യയ്ക്ക് 323 യാത്രക്കാർക്ക് കനത്ത പിഴ നൽകേണ്ടി വരികയെന്ന് അറിയുന്നു.
എയർ ഇന്ത്യയും, അതിനോടൊപ്പം ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നീ സ്വകാര്യ വിമാനക്കമ്പനികളെ പ്രതിനിധികരിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈനും ജോലിക്കാരുടെ ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധിക്ക് ചില സാഹചര്യങ്ങളിൽ നീക്കുപോക്കുക്കൾ ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ.) സമർപ്പിച്ച അപേക്ഷയാണ് ഈ സംഭവത്തെ ശ്രദ്ധേയമാക്കിയത്.
ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റ് 127 അവിടെ എത്താൻ സാധാരണ 16 മണിക്കൂറാണ് എടുക്കുക. പക്ഷെ മെയ് 9-ന് ഫ്ലൈറ്റ് മോശമായ കാലാവസ്ഥ മൂലം ചിക്കാഗോയിൽ ഇറക്കാനാവാതെ, മിൽവോക്കയിലേക്ക് വഴിതിരിച്ചുവിട്ടു.
മിൽവോക്കയിൽ നിന്നും ചിക്കാഗോയിലേക്കുള്ള പറക്കാനുള്ള സമയം 19 മിനിട്ട് ആയിരുന്നു. സാധാരണഗതിയില്‍ 16 മണിക്കൂർ യാത്ര ചെയ്ത വിമാന യാത്രക്കാർ, കാലാവസ്ഥ ശരിയാവുന്നതിന് അനുസരിച്ച് രണ്ടു മണിക്കൂറിനുള്ളിൽ വീണ്ടും ചിക്കാഗോയിൽ തിരിച്ചെത്തുമായിരുന്നു. എന്നാൽ വിമാനജോലിക്കാരുടെ ഡ്യൂട്ടി സമയം ഇതിനകം അതിക്രമിച്ചിരുന്നു. പുതിയ നിര്‍ദ്ദേശ പ്രകാരം ഒരു ദിവസം ഒരു ലാൻഡിംഗ് മാത്രമേ വിമാനജോലിക്കാര്‍ക്ക് പാടുള്ളൂ.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ഈ പുതിയ ഡി.ജി.സി.എ തീരുമാനപ്രകാരം, ഡ്യൂട്ടി സമയം കഴിഞ്ഞ ജോലിക്കാര്‍ വിമാനത്തില്‍നിന്ന് പോയി. വിമാനം ചിക്കാഗോയിലേക്ക് കൊണ്ടുപോകാൻ പുതിയ ജോലിക്കാരെ റോഡ് വഴി മിൽവോക്കയിൽ കൊണ്ടുവരേണ്ടിവന്നു. ആറുമണിക്കൂർ കഴിഞ്ഞാണ് പിന്നീട് വിമാനം ചിക്കാഗോയിലേയ്ക്ക് തിരിച്ചു പുറപ്പെട്ടത്. ഈ സമയം മുഴുവന്‍ യാത്രക്കാർക്ക് വിമാനത്തിൽതന്നെ ഇരിക്കേണ്ടി വന്നു.
എന്നാൽ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. യുഎസ് നിയമങ്ങൾ എയർ ഇന്ത്യക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കി. "ടർമാക്കിലുള്ള വൈകല്‍" എന്നതിനറെ പേരിൽ എയർലൈൻസിനെ ചാർജ് ചുമത്താം. യുഎസ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിര്‍ത്തിയിട്ട അന്താരാഷ്ട്ര വിമാനങ്ങളിൽ നാല് മണിക്കൂറിലധികം യാത്രക്കാർക്ക് ഇരിക്കേണ്ടി വരികയാണെങ്കിൽ, “ടർമാക്കിലുള്ള വൈകലിന്റെ” പേരില്‍ എയർലൈൻസ് കുറ്റക്കാരനാണ്.
യാത്രക്കാർ ഓരോത്തര്‍ക്കും 27,500 യുഎസ് ഡോളറാണ് എയർലൈൻസ് അപ്പോൾ പിഴ നൽകേണ്ടി വരുക. അതനുസിരിച്ച് എയർ ഇന്ത്യ 323 യാത്രക്കാര്‍ക്ക് 8.8 മില്ല്യൺ ഡോളർ പിഴയൊടുക്കണ്ടിവരും.
വിമാനജോലിക്കാരുടെ ഡ്യൂട്ടി സമയങ്ങളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നീക്കുപോക്കുകൾ അനുവദിച്ചിരുന്നുവെങ്ങിൽ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്ന് എയര്‍ലൈൻസ് വ്രത്തങ്ങൾ പറഞ്ഞു.