// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  16, 2018   Wednesday   09:34:26pm

news



whatsapp

റോം: തങ്ങളുടെ ധ്യാനനിരതമായ ജീവിതത്തെ "ശബ്ദം, വാർത്തകൾ, വാക്കുകൾ” എന്നിവകൊണ്ട് മലിനമാക്കുന്നത് ഒഴിവാക്കാൻ സോഷ്യൽ മീഡിയയിൽ അമിതമായി സമയം ചിലവഴിക്കരുതെന്ന് കന്യാസ്ത്രീകളോട് വത്തിക്കാൻ ഉപദേശിച്ചു.

കന്യാസ്ത്രീകൾക്ക് "ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഉപയോഗിക്കാനും ഓൺലൈനിൽ വാർത്തകൾ വായിക്കാനും അനുവദനീയമാണെങ്കിലും, അത്തരം കാര്യങ്ങള്‍ “വിവേചനത്തോടെയും, സമചിത്തതയോടെയും” ചെയ്യാൻ വത്തിക്കാൻ നിര്‍ദേശിച്ചു. കന്യാസ്ത്രീകൾ ഓൺലൈനുകളുടെ ഉള്ളടക്കവും, തരവും സംബന്ധിച്ച വിവരങ്ങളെ കുറിച്ച് ശ്രദ്ധയോടെ നോക്കികാണണമെന്നും കുറിപ്പ് ആവശ്യപ്പെട്ടു.

ഒരു പെണ്‍കുട്ടിയെ 2016-ലെ പാമ്പലോണ കാളയോട്ട മത്സരത്തിൽ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് പേരെ കോടതി വെറുതെ വിട്ടതിനെ തുടർന്ന് ഫേസ്ബുക്കിലൂടെ സ്പെയിനിലെ ഒരുകൂട്ടം കന്യാസ്ത്രീകൾ ശബ്ദം ഉയര്‍ത്തിയതിന് ശേഷമാണ് ഈ പുതിയ മാർഗ്ഗനിർദേശങ്ങൾ വന്നിരിക്കുന്നത്. പോപ് ഫ്രാൻസിസ് 2013-ൽ തുടങ്ങിയ ട്വിറ്റർ അക്കൌണ്ടിന് 17.7 മില്യൺ അനുയായികളാണ് ഉള്ളത്. സോഷ്യൽ മീഡിയയിലെ ഏറ്റവും പ്രശസ്തമായ ഇറ്റാലിയൻ കന്യാസ്ത്രീ ക്രിസ്റ്റീന സ്കുക്സിയയാണ്. സിസ്റ്റർ ക്രിസ്റ്റീനക്ക് ട്വിറ്ററിൽ 26,900 അനുയായികളുണ്ട്.

Comments


Page 1 of 0