ബർഗറില്‍ പ്ളാസ്റ്റിക്: ഡൽഹിയിൽ ഒരാൾ ആശുപത്രിയിൽ

ഈയുഗം ന്യൂസ് ബ്യൂറോ     May  16, 2018   Wednesday   09:18:16pm

news
ന്യൂ ഡല്‍ഹി: ഡൽഹിയിൽ ഒരു അമേരിക്കൻ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റില്‍ നിന്നും ബർഗർ കഴിക്കുമ്പോൾ പ്ലാസ്റ്റിക് കഷണം തൊണ്ടയിൽ കുടുങ്ങി മുറിവേറ്റതിനെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെൻട്രൽ ഡൽഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ചീസ് ബർഗർ വാങ്ങിയ രാകേഷ് കുമാറിനാണ് ഈ ദുരനുഭവം ഉണ്ടായത്. ബർഗർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ എന്തോ കുത്തുന്നതായി കുമാറിന് തോന്നി. പിന്നീട് ഛര്‍ദ്ദിക്കാൻ തോന്നി, കുമാർ പോലീസിൽ കൊടുത്ത പരാതിയിൽ പറഞ്ഞു.

പോലീസിൽ പരാതിപ്പെടുന്നതിന് മുമ്പ് കുമാർ സ്റ്റോറിലെ ഷിഫ്റ്റ് മാനേജരെ വിവരമറിയിച്ചിരുന്നു. വൈദ്യ പരിശോധനക്കായി കുമാറിനെ ലേഡി ഹാർഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബർഗറിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കഷണത്തെ കണ്ടുപിടിക്കുകയാണ് ഉണ്ടായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഷിഫ്റ്റ് മാനേജരെ അറസ്റ്റു ചെയ്തു.


Sort by