// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  11, 2018   Friday   11:09:25pm

news



ശരാശരി പ്രതിമാസ വാടക 278.9 ദിനാറില്‍ നിന്നും 242 ദിനാറായി.

whatsapp

കുവൈറ്റ്‌: കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുക്കുമ്പോൾ പതിനായിരക്കണക്കിന് ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇപ്പോൾ താമസക്കാരില്ലാതെ ഒഴിഞ്ഞകിടുക്കുന്ന ഫ്ലാറ്റുകളുടെ എണ്ണം 49,130 ആണ്. അതിനുപുറമേ 26,466 പുതിയ ഫ്ലാറ്റുകളുടെ പണിയും നടന്നുകൊണ്ടിരിക്കുന്നു. 4-5 വർഷത്തിനുള്ളിൽ 75,000-ത്തിലിധികം ഫ്ലാറ്റുകൾക്ക് വാടകക്കാരെ അവശ്യമുണ്ടാവുമെന്ന് കുവൈത്ത് റിയൽ എസ്റ്റേറ്റ് യൂണിയൻ പറയുന്നു.

താമസക്കാരുള്ള വീടുകളുടെ അനുപാതം ഈ വർഷം 86.8 ശതമാനമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. മുമ്പ് താമസക്കാരുള്ള വീടുകളുടെ അനുപാതം 95 ശതമാനം വരെയായി ഉയര്‍ന്നിരുന്നു.

കാലിയാവുന്ന ഫ്ലാറ്റുകള്‍ കൂടിയപ്പോള്‍ വാടക നിരക്ക് കുറഞ്ഞതായി കുവൈത്ത് റിയൽ എസ്റ്റേറ്റ് യൂണിയൻ സെക്രട്ടറി ജനറൽ അഹമ്മദ്‌ അൽ-ദിവായീസ് പറഞ്ഞു. ശരാശരി പ്രതിമാസ വാടക 278.9 ദിനാറില്‍ നിന്നും 242 ദിനാറായി. കഴിഞ്ഞ അഞ്ച് വർഷം 4.8 ശതമാനം ആയിരുന്ന പ്രവാസി ജനസംഖ്യാ വളർച്ച നിരക്ക് 2017-ൽ രണ്ട് ശതമാനമായി കുറഞ്ഞു. വരുന്ന അഞ്ചു വർഷങ്ങളിൽ അത് 1.5% ആയി കുറയുമെന്നാണ് കണക്കു കൂട്ടുന്നത്‌.

Comments


Page 1 of 0