// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  06, 2018   Sunday   05:55:43pm

news



whatsapp

റിയാദ്: സൗദി സന്ദർശക വിസ ഫീസുകൾ കുറച്ചിരിക്കുന്നുവെന്ന സോഷ്യൽ മീഡിയ വാര്‍ത്തകള്‍ അധികാരികൾ നിഷേധിച്ചു. വിസ ഫീസ് കുറച്ചതായ വാർത്തകൾ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസമായി സജീവമായിരുന്നു.

സൈബർ ക്രൈം നിയമങ്ങൾക്കനുസൃതമായി വ്യാജ വാര്‍ത്തകൾ പരത്തുന്നവര്‍ക്ക് എതിരായി നടപടികൾ എടുക്കുമെന്ന് ഗവൺമെന്റ് പല തവണ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ അത്തരം പ്രവര്‍ത്തികൾ തുടരുകയാണ് എന്ന് സൗദി ഗസറ്റു പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

സന്ദർശക വിസകൾക്കുള്ള ഫീസ് കുറച്ചതായി പല സോഷ്യൽ മീഡിയ റിപ്പോർട്ടുകളും ദിവസങ്ങളായി പറയുന്നു. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന സന്ദർശക വിസ ഫീസ് 2,000 സൗദി റിയാലിൽ നിന്ന് 300 സൗദി റിയാലായി ചുരുക്കിയിരിക്കുന്നുവെന്ന് ഈ വാര്‍ത്തകള്‍ അവകാശപ്പെട്ടു. ഒന്നിലധികം തവണ വന്നു പോകാന്‍ സാധിക്കുന്ന സന്ദര്‍ശക വിസക്കും സമാനമായ കുറവുകൾ ഉണ്ടെന്നും പ്രചരിപ്പിക്കപ്പെട്ടു.

വാര്‍ത്തകൾ നിഷേധിച്ച് സൗദി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സന്ദർശകവിസ ഫീസിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയതായി പത്രം പറഞ്ഞു.

Comments


Page 1 of 0