// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  30, 2018   Monday   06:10:35pm

news



വിനോദ നഗരം 2030-ഓടെ 17 മില്യൺ സന്ദർശകരെയാണ് ലക്ഷ്യമിടുന്നത്.

whatsapp

റിയാദ്: റിയാദിന് അടുത്ത് ഒരു വിനോദ നഗരം നിർമ്മിക്കുന്നതിന്‍റെ ശിലാസ്ഥാപനം സൗദി രാജാവ് സൽമാൻ നിര്‍വ്വഹിച്ചു. എണ്ണയിൽ അധിഷ്ഠിതമായ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമാണ്‌ ഈ പുതിയ വിനോദ നഗരം.

ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്ത സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ആശയമായ “വിഷൻ 2030” എന്ന പരിഷ്കരണ പരിപാടിയിൽ ഉള്‍പ്പെട്ടതാണ് ഈ പദ്ധതി. “ഡിസ്നിലാൻഡിന് രാജ്യത്തിന്റെ മറുപടി” എന്ന നിലയിൽ അറിയപ്പെടുന്ന വിനോദ നഗരം റിയാദിന്റെ തെക്ക്-പടിഞ്ഞാറുള്ള ഖിദ്ദിയയിൽ 334 ചതുരശ്ര കിലോമീറ്ററിലാണ് നിര്‍മ്മിക്കുന്നത്.

തീം പാർക്കുകൾ, മോട്ടോർ സ്പോർട്സ് സൗകര്യങ്ങൾ, സഫാരി മേഖല എന്നിവ ഉൾപ്പെടുന്ന ആദ്യ ഘട്ടം 2022-ൽ തയ്യാറാവുമെന്ന് അധികൃതർ അറിയിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്ന് കരുതുന്ന വിനോദ നഗരം 2030-ഓടെ 17 മില്യൺ സന്ദർശകരെയാണ് ലക്ഷ്യമിടുന്നത്.

ഏപ്രിലില്‍, 35 വർഷത്തിലാദ്യമായി, സൗദി അറേബ്യ സിനിമാ പ്രദർശനം തുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇക്കൊല്ലം 5,000-ത്തിലധികം ആഘോഷങ്ങളും സംഗീതമേളകളും നടത്തുമെന്ന് സൗദി അറേബ്യയിലെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. ദുബായ്, ബഹ്റൈൻ എന്നിവിടങ്ങളിൽ സിനിമ കാണുന്നതിനും, അവിടങ്ങളിലെ വിനോദകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും സൌദികൾ കോടികണക്കിന് ഡോളർ വർഷത്തിൽ ചെലവഴിക്കുന്നുണ്ട്.

Comments


Page 1 of 0