// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 29, 2018 Sunday 02:16:31pm
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ പോത്തിറച്ചി കയറ്റുമതി 2017-18ൽ 2% വര്‍ദ്ധിച്ച് 13.48 ലക്ഷം ടണ്ണിലെത്തി. പക്ഷെ കയറ്റുമതി വരുമാനത്തിൽ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവാണ് ഉണ്ടായത്. വിയറ്റ്നാം, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് പോത്തിറച്ചി പ്രധാനമായും കയറ്റി അയച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 13,48,225 ടൺ പോത്തിറച്ചി കയറ്റി അയച്ചതിലൂടെ 25,988 കോടി രൂപയാണ് ഇന്ത്യക്ക് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2016-17) പോത്തിറച്ചി കയറ്റുമതി 13,23,578 ടണ്ണായിരുന്നു. പക്ഷെ വരുമാനം 26,161 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം കാർഷിക ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ കയറ്റുമതി 10.5% ഉയർന്ന് 1,18,819 കോടി രൂപയായി; 2016-17ൽ അത് 1,07,472 കോടിയായിരുന്നു.