ഖത്തർ ഗ്യാസുമായി ആദ്യ കപ്പൽ ബംഗ്ലാദേശിലേക്ക്

ഈയുഗം ന്യൂസ് ബ്യൂറോ     April  28, 2018   Saturday   12:14:21pm

newsവർഷം തോറും 2.5 മില്യൺ ടൺ ദ്രവീകൃത പ്രകൃതിവാതകം ഖത്തർ ബംഗ്ലാളാദേശിന്‌ നൽകും.


ദോഹ: ഖത്തർ ബംഗ്ലാദേശ് കരാറിന്റെ ഭാഗമായി ദ്രവീകൃത പ്രകൃതി വാതകവുമായി (liquefied natural gas) ആദ്യ കപ്പൽ ഖത്തറിൽ നിന്നും പുറപ്പെട്ടതായി ഖത്തർ ഗ്യാസ് കമ്പനി വക്താക്കളെ ഉദ്ധരിച്ച് അൽ ജസീറ ടി.വി റിപ്പോർട്ട് ചെയ്തു.

138,000 ക്യുബിക് മീറ്റർ ശേഷിയുള്ള ഗ്യാസ് വാഹിനി കപ്പലാണ് റാസൽ ലഫാൻ തുറമുഖത്തുനിന്നും ബംഗ്ലാദേശിലെ മോഹിഷ്ഖാലി പോർട്ടിലേക്ക് പുറപ്പെട്ടത്. ഖത്തർ ഗ്യാസും ബംഗ്ളാദേശ് എണ്ണ കമ്പനിയായ ‘പെട്രോ ബംഗള’ യുമായി ഒപ്പിട്ട കരാർ അനുസരിച്ച് വർഷം തോറും 2.5 മില്യൺ ടൺ ദ്രവീകൃത പ്രകൃതിവാതകം ഖത്തർ ബംഗ്ലാളാദേശിന്‌ നൽകുമെന്ന് ഖത്തർ ഗ്യാസ് ഡയറക്റ്റർ സഅദ് ബിൻ ശരീദ അൽ കഅബി പറഞ്ഞു. പതിനഞ്ചു വര്‍ഷത്തേക്കാണ് കരാര്‍.

വർഷത്തിൽ 77 മില്യൺ ടൺ ഗ്യാസ് ഉത്പാദിപ്പിക്കുന്ന 14 ലൈനുകൾ ഇപ്പോൾ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നും ഇതോടു കൂടി ഖത്തർ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപാദക രാജ്യമായി മാറി എന്നും അദ്ദേഹം പറഞ്ഞു.


   Viagra Professionnel 100 Mg http://viacialisns.com/# - cialis Paxil For Sale Buy Cialis Isoniazid

Sort by