// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  27, 2018   Friday   03:57:15pm

news



2022 ഓടെ ഖത്തർ എയർവെയ്സിന് 250 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചർ-കാർഗോ ശൃംഖലയുമുണ്ടാവും.

whatsapp

ദോഹ: ഉപരോധം മൂലം ഖത്തർ എയർവെയ്സിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭീമമായ നഷ്ടം ഉണ്ടായതായി ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

"ഞങ്ങളുടെ പ്രവർത്തനച്ചെലവ് വർദ്ധിച്ചു, വരുമാനം കുറഞ്ഞു. അതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫലങ്ങൾ വളരെ നല്ലതല്ല. നഷ്ടത്തിന്റെ വലിപ്പം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ അത് ഗണ്യമായതാണ്,” " തുർക്കിയിലെ അന്റാലിയയിൽ നടന്ന യുറേഷ്യ എയർഷോവിൽ അൽ-ബേക്കർ പറഞ്ഞതായി അല്‍ ജസീറ വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തു.

ഉപരോധത്തിന് ശേഷം സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്ക് ഖത്തർ എയർവെയ്സ് സര്‍വിസുകൾ നിര്‍ത്തി. ഗൾഫിലെ പടിഞ്ഞാറൻ-തെക്കു ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം മൂലം കൂടുതൽ സമയം പറക്കേണ്ടി വരുന്നൂ. ഇത് ഇന്ധന ചെലവും മറ്റ് ചിലവുകളും വര്‍ധിപ്പിക്കുന്നു.

ഉപരോധം തുടരുകയാണെങ്കിൽ ഖത്തർ എയർവെയ്സിന് കൂടുതല്‍ ഫണ്ടുകൾക്കായി സർക്കാറിനെ സമീപക്കേണ്ടി വരുമെന്ന് മാർച്ചിൽ അൽ-ബേക്കർ പറഞ്ഞിരുന്നു.

ഉപരോധം ഉയര്‍ത്തുന്ന വെല്ലുവിളികൾക്ക് ഇടയിലും എയർവെയ്സ് ബദൽ മാർഗങ്ങൾ തേടുകയും പുതിയ അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെ യാത്രാസൗഹൃദം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 10-ന് അമേരിക്കയിലെ ജെറ്റ്ബ്ലൂ എയർവെയ്സുമായി ഒരു കരാറിലേര്‍പ്പെട്ടതായി ഖത്തർ എയർവെയ്സ് പ്രഖ്യാപിച്ചു. ഫെബ്രുവരി 20-ന് ഖത്തർ എയർവെയ്സ് എയർ ഇറ്റലിയിലെ പുതിയ ഓഹരി ഉടമയായി.

332 അമേരിക്കൻ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഖത്തർ എയർവെയ്സ് ഏകദേശം 92 ബില്യൺ ഡോളർ മുടക്കിയതായി ഖത്തറിലെ ധനകാര്യമന്ത്രി അഹമ്മദ് ബിൻ ജാസിം അൽ ഥാനി ഏപ്രിൽ 17-ന് പറഞ്ഞിരുന്നു. 2022 ഓടെ ഖത്തർ എയർവെയ്സിന് ഏതാണ്ട് 250 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചർ-കാർഗോ ശൃംഖലയുമുണ്ടാവുമെന്ന് അൽ-ബേക്കർ പറഞ്ഞു. നിലവിൽ 150-ൽ കൂടുതൽ സ്ഥലങ്ങളിലേക്ക് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നുണ്ട്.

Comments


Page 1 of 0