// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  22, 2018   Sunday   12:56:09pm

news



കൂട്ടിമുട്ടിയ കപ്പലുകളുടെ ഉടമസ്ഥ കമ്പനികളിൽ നിന്ന്, ചര്‍ച്ചകള്‍ക്ക് ശേഷം, 141 കോടി രൂപ സമാഹരിച്ചെന്ന് സര്‍ക്കാർ അറിയിച്ചു.

whatsapp

ചെന്നൈ: രണ്ട് കപ്പലുകൾ കൂട്ടിമുട്ടി തമിഴ്നാട്ടിലെ കടല്‍ത്തീരത്ത് ഉണ്ടായ എണ്ണപ്പാടമൂലം ഉപജീവനമാർഗ്ഗം മുടങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് 131 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നാലാഴ്ചയ്ക്കകം തുക വിതരണം ചെയ്യാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

ദ്രവീകൃത പെട്രോളിയ വാതകം (എല്‍.പി.ജി) ഇറക്കിയതിന് ശേഷം മടങ്ങുകയായിരുന്ന കപ്പലും എണ്ണയുമായി എന്നൂരിലെ കാമരാജർ തുറമുഖത്തേക്ക് വരികയായിരുന്ന മറ്റൊരു കപ്പലും 2017 ജനുവരി 28ന് കൂട്ടിയിടിച്ചതാണ് എണ്ണപ്പാട ഉണ്ടാവാൻ കാരണം. തമിഴ്നാട്‌ തീരത്തു എന്നൂരിൽ നിന്ന് മഹാബലിപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിൽ താമസിക്കുന്ന മീൻപിടിത്തക്കാരുടെ ഉപജീവനമാർഗമാണ്‌ എണ്ണപ്പാട കാരണം മുടങ്ങിയത്.

കൂട്ടിമുട്ടിയ കപ്പലുകളുടെ ഉടമസ്ഥ കമ്പനികളിൽ നിന്ന്, ചര്‍ച്ചകള്‍ക്ക് ശേഷം, 141 കോടി രൂപ സമാഹരിച്ചെന്ന് സര്‍ക്കാർ അറിയിച്ചു. കഷ്ടത്തിലായ മത്സ്യത്തൊഴിലാളികൾക്ക് 131 കോടി രൂപ കൈമാറും. ബാക്കി 10 കോടി രൂപ അവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ചെവഴിക്കുമെന്നും സര്‍ക്കാർ പറഞ്ഞു.

തമിനാട് മുഖ്യമന്ത്രി കെ പളനിസ്വാമി അടുത്ത ദിവസം നടന്ന ഒരു ചടങ്ങിൽ 21 മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകി. ആകെ 1,11,448 മത്സ്യത്തൊഴിലാളികളാണ് ക്ഷേമപദ്ധതിക്ക് അർഹരായിട്ടുള്ളത്‌.

Comments


Page 1 of 0