// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  21, 2018   Saturday   07:13:00pm

news

അപകടത്തില്‍പ്പെട്ട സൗത്ത്‌വെസ്റ്റ് വിമാനം.



മനസ്സാന്നിദ്ധ്യം കൈവിടാതെ പൈലറ്റ് ഷൾട്ട്സ് വിമാനത്തെ നിലത്തിറക്കി.

whatsapp

ന്യൂ യോര്‍ക്ക്‌: വിമാനത്തിന്‍റെ പൊട്ടിതകർന്ന ജനവാതിലിലൂടെ ഒരു യുവതിയുടെ ദേഹം പകുതി വലിഞ്ഞ് പുറത്തേക്ക് വീണപ്പോൾ, ഭയചകിതരായ മറ്റു യാത്രക്കാർ ആ ചെറുപ്പക്കാരിയുടെ ജീവൻ രക്ഷിക്കാനായി പോരാടിയെങ്കിലും ഫലം കണ്ടില്ല.

ന്യൂ യോര്‍ക്കില്‍ നിന്നും ഡാലസ്സിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ച പറന്ന സൗത്ത്‌വെസ്റ്റ് എയർലൈനില്‍ ആണ് സംഭവം. യാത്രാമധ്യേ വിമാനത്തിന്റെ ഒരു എഞ്ചിന്‍ പൊട്ടിത്തെറിച്ചു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം വിമാനം താഴേക്ക് വീഴാൻ തുടങ്ങുകയും, അതിശക്തമായി കുലുങ്ങാനും തുടങ്ങി. എൻജിൻ കവറിന്റെ ഭാഗമായ ലോഹത്തിന്‍റെ ഒരു കഷണം തട്ടി ജനവാതില്‍ തകരുകയായിരുന്നു. വിമാനം അതിവേഗം താഴേക്ക് ഇറക്കുന്നതിനിടയിൽ, യാത്രക്കാരിലുണ്ടായിരുന്ന ഒരു നഴ്സു പ്രാഥമിക ചികിത്സ നല്‍കി യുവതിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു.

അടിയന്തിര ഓക്സിജൻ മാസ്ക്ക് ധരിച്ച മറ്റു യാത്രക്കാർ ഭയത്തിന്റെ പിരിമുറുക്കത്തിലായിരുന്നുവെങ്ങിലും നഴ്സിന്‍റെ ശ്രമത്തെ സഹായിച്ചു. "ഈ സമയത്ത് വിമാനത്തിൽ വീരോചിതമായ ഒരുപാട് സംഗതികൾ നടന്നു. അതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്," നഴ്സു പിന്നീടു പറഞ്ഞു.

കാബിനിൽ ദ്രുതഗതിയിൽ സമ്മര്‍ദ്ദം അനുഭവപ്പെട്ടപ്പോൾ ഒരു ബാങ്ക് ജോലിക്കാരിയും, രണ്ട് കുട്ടികളുടെ അമ്മയുമായ ജെന്നിഫർ റിയോർഡന്‍റെ ദേഹത്തിന്‍റെ മേല്‍ഭാഗം തകർന്ന ജനാലയിലൂടെ പുറത്തേക്കു വീണു.

മറ്റു യാത്രക്കാർ റിയോർഡനെ പിടിച്ച് വിമാനത്തിലേക്ക് വലിച്ചെത്തിച്ചുവെങ്കിലും സാരമായ പരിക്കേറ്റ അവരെ രക്ഷിക്കാനായില്ല. അമേരിക്കന്‍ നാവിക സേനയിലെ മുൻ ഫൈറ്റർ ജെറ്റ് പൈലറ്റായ ടാമ്മി ജോ ഷൾട്ട്സ് ആയിരുന്നു മനോധൈര്യം കൈവിടാതെ വിമാനം ആ സമയത്ത് ഓടിച്ചിരുന്നത്. ജെറ്റ് എൻജിന്‍റെ പെട്ടെന്നുള്ള പൊട്ടിത്തെറിയിലാണ് ജാലകം തകർന്നത്. അമേരിക്കയുടെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ പ്രാഥമിക പരിശോധനയിൽ “ലോഹങ്ങളുടെ ക്ഷീണം” ആണ് അപകടത്തിനു കാരണം എന്ന് വിലയിരുത്തി.

മനസ്സാന്നിദ്ധ്യം കൈവിടാതെ പൈലറ്റ് ഷൾട്ട്സ് വിമാനത്തെ നിലത്തിറക്കി. ചില യാത്രക്കാർ മരണം ഉറപ്പാണെന്നു കരുതി ഈ സമയത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഗുഡ്ബൈ സന്ദേശങ്ങൾ പോലും അയച്ചു. വിമാനം ഇറക്കിയ ശേഷം, ഷൾട്ട്സ് ക്യാബിനിലൂടെ നടന്ന് എല്ലാ യാത്രക്കാരോടും സഹകരിച്ചതിന് നന്ദി പറഞ്ഞു.

Comments


Page 1 of 0