PERSPECTIVES

Blog


ഷഫീർ ഷംസുദ്ദീൻ കെട്ടുങ്ങൽ

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്.

നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് സാധനങ്ങൾ ഉണ്ടാക്കുന്നത് ..

രാത്രി ഉറങ്ങാത്ത വൃക്ഷം പ്ലാവ് എന്നുള്ളത് കൂടുതൽ ആളുകൾക്ക് അറിയില്ല. ദിവസത്തിൽ 24 മണിക്കൂറും ഉറപ്പേറിയ മരമാണ് പ്ലാവ് ..

പണ്ട് ചെറിയ രണ്ടു പ്ലാവ് ഉണ്ടായിരിന്നു പക്ഷെ അതിൽ ചെറിയ ചക്ക മാത്രമെ ഉണ്ടാകു .. പക്ഷെ വെല്ലിമ്മാടെ നാട്ടിൽ ചക്കയുടെ കളിയാണ് .

അവിടെന്നു ചക്ക കാലമായാൽ വെല്ലിമ്മാടെ ആങ്ങള ഞാൻ ചക്ക മാമ എന്നാണ് വിളിച്ചിരുന്നത് . കുറെ പെട്ടിഓട്ടോറിക്ഷകളിലായി കൊണ്ട് വരും .

മാമാക്കു ഈ കച്ചവടമാണ് ഉണ്ടായിരുന്നത് . ചില ദിവസങ്ങളിൽ നേരം വെളുക്കുമ്പോഴേക്കും മാമ ഉമ്മറത്തിരുന്നു മുറുക്കാൻ മുറിക്കു തുപ്പുന്നത് കാണാം .

വെള്ള ഷർട്ട്, വെള്ള മുണ്ട്, പഴയ തുണികൊണ്ട് തലേകെട്ട്, മുണ്ടിലും ഷർട്ടിലും ചക്കയുടെ കറ നല്ലപോലെ ആയിട്ടുണ്ടാകും. കൂടെ മുറുക്കാന്റെ ചുവന്ന കളറും ..

അങ്ങനെ ഒരു പ്രത്യേക രീതിയിലായിരുന്നു ചക്ക മാമ്മയുടെ എഴുന്നുള്ളത്ത്!! ഹ ഹ ഹ .. മാമ ഒരു രസികനും ആയിരിന്നു ..

ഞാൻ ആദ്യമായി ചക്കയുടെ രുചി അറിഞ്ഞതും ചക്കമാമ കൊണ്ടുവന്നതാണ് . വീട്ടിലെ വിറകു പുരയിൽ അടുക്കി വെക്കും , കുറെയാളുകൾ വേടിക്കാനും വരും . നാട്ടിലെ വയസ്സന്മാരും ഓടി ചാടി ചക്ക വേടിക്കാൻ വരും .

ഒരു പാട് പേർക്ക് ചക്ക തിന്നുന്നത് വല്യ ഇഷ്ടമാണ് എന്ന് അന്നാണ് എനിക്ക് മനസ്സിലായത് . നാട്ടിലെ ഒരു കൃസ്ത്യൻ പള്ളിയിലെ പെരുന്നാളിനു ഒരുപാട് ചക്കകളുമായി മാമ നാട്ടിൽ വരുന്നത് കാത്തിരിക്കുന്നവർ അന്നാട്ടിൽ ഉണ്ടെന്നു പിന്നീടാണ് എനിക്ക് മനസ്സിലാകുന്നത് .ഈ പെരുന്നാളിനെ അന്നാട്ടിലുള്ളവർ ചക്ക പെരുന്നാൾ എന്നുപോലും വിളിക്കാറുണ്ടായിരുന്നു ..

പെരുന്നാളിന്റെ തലേന്നുതന്നെ മാമാ കുറച്ചു ചക്ക വിറകുപുരയിൽ വെച്ചുപോയിരിന്നു .

അങ്ങനെ എൻറെ ഓർമ്മയിലെ ആദ്യ പെരുന്നാൾ എത്തി . റോഡിലൂടെ പെരുന്നാളിന് പോകുന്നവരെ എണ്ണിയിരിക്കാൻ രസമായിരുന്നു .

ആ സമയം വെല്ലിമ്മ വിറകുപുരയിൽ നിന്നും ചക്ക എടുത്തു റോഡരികിൽ വെക്കാൻ പോകുന്നുണ്ടായിരുന്നു. പിന്നാലെ ഞാനും ഓടി . ചക്ക കണ്ടവർ വില ചോദിക്കുകയും പെരുന്നാൾ കുർബാന കഴിഞ്ഞു തിരിച്ചു വരുമ്പോൾ വേടിക്കാമെന്നും പറഞ്ഞു .. ചക്ക ചൂടപ്പം പോലെ വിറ്റു പോകുന്നതാണ് പിന്നെ ഞാൻ കണ്ടത് .

വെല്ലിമ്മാക് നന്നായി കച്ചോടം ചെയ്യാൻ അറിയുമായിരുന്നു . ചക്ക കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിൽ പോയപ്പോൾ ...അതാ കുഞ്ഞുമ്മ ചക്കക്കുരു ചുട്ടതും സുലൈമാനിയും കൊണ്ട് വരുന്നു ...

ഓടി വന്നു ഉമ്മറത്തിരുന്നപ്പോൾ പോയി കൈ കഴുകി വാടാ എന്നു പറഞ്ഞു വെല്ലിമ്മ അലറി , വീണ്ടും ഞാനോടി കയ്യും മോറും കഴുകി വന്നു ചക്കകുരു തിന്നു തുടങ്ങി ..ആദ്യമായിട്ടായിരിന്നെകിലും പാത്രം കാലിയാക്കിയാണ് ഞാൻ അവിടെന്നു എഴുന്നേറ്റത് .. ചക്കയുണ്ടൊ ? റോഡിൽ നിന്നും കുറച്ചു പേര് ഉറക്കെ ചോദിക്കുന്നതിനു, കുറച്ചു കഴിഞ്ഞു വരുമെന്ന് വെല്ലിമ്മ അവരോടു തിരിച്ചു പറയുന്നുണ്ട് .

അവിടെന്നു 10 മിനിറ്റ് കഴിയുമ്പോഴെക്കും പെട്ടിഓട്ടോ റോഡിൽ വീടിനു മുൻപിൽ നിർത്തി .

തലയിൽ ഒരു ചക്കയും, കുറച്ചു ഒരു ചാക്കിലുമായി ചക്ക മാമ നടന്നു വരുന്നു ..

വെല്ലിമ്മയും കുഞ്ഞുമ്മയും സഹായിക്കാനായി പോയി കൂടെ ഞാനും ...

അതെ മറ്റെ ചക്കകൾ തീർന്നുട്ടാ ....

ആടി ..എനിക്കറിയാം , നിന്റെ കച്ചോടം പൊടി പൊടിക്കുമെന്നു എനിക്കറിയാം ..

ഹൈ ..കുർബാന കഴിഞു വന്നു കുറച്ചു പെണ്ണുങ്ങൾ കൊണ്ട് പോയി ..

എടീ എനിക്കു നല്ല വിശപ്പ് ... കുറച്ചു കഞ്ഞി എടുക് ..

ചക്കമാമക്ക് കഞ്ഞിയും ,ചക്കക്കുരു ചുട്ടതും ,പപ്പടം ചുട്ടതു൦ കുഞ്ഞുമ്മ ഉമ്മറത്ത് വെച്ച് കൊടുത്തു . ചക്കമാമ കഞ്ഞി കുടിക്കാൻ തുടങ്ങി .. ഞാൻ വെറുതെ ചക്കകുരുവിനെ നോക്കുന്നത് മാമ കണ്ടു .

എടാ നീ കഴിച്ചില്ല ലെ .... വാ കുറച്ചു ചുട്ട ചക്കകുരു എന്റെ നേരെ നീട്ടി ,ഞാൻ ആരെയും നോക്കാതെ ഓടിപോയി വേടിച്ചു .... അവനു കൊടുക്കേണ്ടന്നു കുഞ്ഞുമ്മ പിറുപിറുക്കുന്നുണ്ട് ...

കുറച്ചു ചക്ക വെല്ലിമ്മാനെ ഏൽപ്പിച്ച മാമ മറ്റുള്ള ചക്കയുമായി മാമ പള്ളി പറമ്പിലേക്ക് പോകാനൊരുങ്ങി . ഞാനും പോകട്ടെയെന്ന് മുക്കിമൂളി ചോദിച്ചപ്പോൾ വെല്ലിമ്മ സമ്മതം മൂളി .

അങ്ങനെ മാമയുമായി പള്ളി പറമ്പിലേക്ക് ...

എങ്ങും ആളുകൾ, മാമയെ കാണുമ്പോൾ പലരും കൈ പൊക്കി കാണിക്കുന്നുണ്ട് . അവിടെ ചെറിയ ഷീറ്റ് അടിച്ചതിനുള്ളിലാണ് ചക്കകൾ .. മാമയുടെ മുണ്ടിലും ,ഷർട്ടിലും ചക്ക കറകളും മുറുക്കാൻ കറകളും നിറഞ്ഞിട്ടുണ്ട് ..

ഒരുപാടാളുകൾ വരുന്നുണ്ട് , ആളുകൾക്ക് രുചി അറിയാൻ ചക്ക ചെറുതായി വെട്ടി വെച്ചിട്ടുണ്ട് . ചക്ക വെട്ടി വെച്ചതിലായി എൻറെ കണ്ണ് മുഴുവൻ ,.. ഇടക്കൊക്കെ ഒരു ചൊള കഴിക്കും .. കഴിക്കുമ്പോഴെക്കെ മാമ എന്നെ നോക്കി ചിരിക്കും ...

ചക്ക കഴിയാറായി, എൻറെ പള്ളയും നിറഞ്ഞു തുടങ്ങിയിരുന്നു .ക്യാഷ് മാമ ചെറിയ പെട്ടിയിൽ ഇടുന്നുമുണ്ട് . അപ്പോഴാണ് വറീതും തോമസ്സും വന്നു അവരുടെ കുടുംബത്തിലെ എല്ലാവർക്കും ചക്ക കൊടുക്കാമെന്നു പറഞ്ഞു എല്ലാ ചക്കയും കൂടി കച്ചോടം ആകുന്നത് .

കാശൊക്കെ വാരി ഷർട്ടിന്റെ പോക്കറ്റിലിട്ടു .ഒരു കോൽ ഐസ്ക്രീം വേടിച്ചു തന്നു ,

വീട്ടിലേക്കു നടന്നു ..

ഉച്ച സമയം കഴിഞ്ഞു .അസർ ബാങ്ക് കൊടുക്കുന്നുണ്ട്. കയ്യും ,മോറും കഴുകി ഉമ്മറത്തിരിന്നു മാമ, കൂടെ ഞാനും.

അപ്പോഴേക്കും ചോറും ചക്ക കൂട്ടാനുമായി വെല്ലിമ്മ വന്നു . എല്ലാവരും കൂടി പുൽപായയിലിരിന്നു കഴിച്ചു .

ചോറിനു ശേഷം ഒരു നല്ല പഴുത്ത വരിക്ക ചക്കയും ,, ഹൊ ആ സ്യാദ് ഇപ്പോഴുo നാവിൽ തുമ്പിലുണ്ട് !!


ഈയുഗം