// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  09, 2018   Monday  

news



"ഇത്രയും വലിയ തുക എവിടെ നിന്ന് വന്നു? എങ്ങോട്ട് പോകുന്നു? എന്തിനു കൊണ്ടുവന്നു ? ആരെല്ലാമാണ് ഇതിനു പിന്നിൽ ? "

whatsapp

ദോഹ: അബുദാബിയിൽ നിന്നും പുറപ്പെട്ട് സോമാലിയയിലെ മൊഗാദിഷു എയർപോർട്ടിൽ ഇറങ്ങിയ ഒരു വിമാനത്തിൽ നിന്നും പത്ത് മില്യൺ ഡോളർ എയര്‍പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്തു. ഉടമസ്ഥരില്ലാത്ത മൂന്ന് ബാഗുകളിലാണ് പണം കണ്ടെത്തിയത് എന്ന് സൊമാലിയ ഗവണ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.

അബുദാബി ആസ്ഥാനമാക്കി യൂറോപ്പിലേക്ക് സർവീസ് നടത്തുന്ന ലക്ഷ്വറി വിമാനക്കമ്പനിയായ റോയൽ ജെറ്റിന്റെ വിമാനത്തിൽ നിന്നാണ് ഭീമമായ ഈ തുക പിടിച്ചെടുത്തത്. തുടർന്ന് എയർപോർട്ട് ഉദ്ദ്യോഗസ്ഥരും സോമാലിയയിലെ യു. എ. ഇ എംബസി ഉദ്യോഗസ്ഥരും തമ്മിൽ മണിക്കൂറുകൾ നീണ്ടുനിന്ന വാക്ക് തർക്കം ഉണ്ടായെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

"9.6 മില്യൺ ഡോളറാണ് പിടിച്ചെടുത്തത്. ഇത്രയും വലിയ തുക എവിടെ നിന്ന് വന്നു? എങ്ങോട്ട് പോകുന്നു? എന്തിനു കൊണ്ടുവന്നു ? ആരെല്ലാമാണ് ഇതിനു പിന്നിൽ ? തുടങ്ങിയ കാര്യങ്ങൾ സെക്യൂരിറ്റി ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിയ്കുന്നു,'' സോമാലിയൻ ആഭ്യന്തര മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഗൾഫ് പ്രതിസന്ധിക്ക് ശേഷം ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കാൻ യു. എ .ഇ യും സൗദിഅറേബ്യയും സൊമാലിയക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. പക്ഷെ സൊമാലിയ അത് നിരസിക്കുകയും ഗൾഫ് പ്രതിസന്ധിയിൽ തങ്ങൾക്ക് നിഷ്‌പക്ഷ നിലപാടാണ് ഉള്ളത് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം യു. എ. ഇ സൊമാലിയ ബന്ധം കൂടുതൽ വഷളായി.

സൊമാലിയയിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സൊമാലി ലാൻഡ് എന്ന പ്രദേശത്തെ സൈന്യത്തിന് പരിശീലനം നൽകുന്ന കരാറിൽ കഴിഞ്ഞ വര്ഷം യു.എ.ഇ യും സൊമാലി ലാൻഡും ഒപ്പ് വെച്ചിരുന്നു. ഇത്തരം ഒരു കരാർ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഐക്യ രാഷ്ട്ര സംഘടന നടപടി എടുക്കണമെന്നും സോമാലിയ ആവശ്യപ്പെട്ടിരുന്നു.

Comments


   For example, Guinea hens are effective at removing ticks from the environment, though they are noisy and may not fit into the farm environment priligy pills The convenience of a daily oral pill makes it easy for you treat your type 2 diabetes

Page 1 of 1