// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 13, 2018 Tuesday
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിക്കും പ്രസിഡണ്ടിനും വൈസ്പ്രസിഡണ്ടിനും പുതിയ വിമാനങ്ങള്‍ 2020 ഓടെ തയ്യാറാവുമെന്ന് ഗവണ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
ആദ്യമായിട്ടായിരിക്കും ഈ മൂന്ന് VVIP കള്‍ക്ക് സ്വന്തമായ പുതിയ വിമാനങ്ങള്‍ ലഭിക്കുന്നത്. ഇത് വരെ എയര്‍ഇന്ത്യയായിരുന്നു ഇവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിമാനങ്ങള്‍ നല്‍കിയിരുന്നത്.
രണ്ട് ബോയിംഗ് 777-300 വിമാനങ്ങളാണ് VVIP കള്‍ക്ക് വേണ്ടി ഇപ്പോള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്്. ഇവയില്‍ വി. ഐ. പി.റൂമുകള്‍ക്ക് പുറമെ ഒരു പത്രസമ്മേളന റൂമും മെഡിക്കല്‍ റൂമും ഉണ്ടായിരിക്കും. വൈഫൈയും മിസൈല്‍ സംരക്ഷണ സിസ്റ്റവും പുതിയ വിമാനങ്ങളിലുണ്ടായിരിക്കും.
ഇപ്പോള്‍ എയര്‍ ഇന്ത്യ നല്കുന്ന ബോയിംഗ് 747 വിമാനത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ 777 വിമാനത്തിന് തുടര്‍ച്ചയായി അമേരിക്കയിലേക്ക് പറക്കാന്‍ സാധിക്കും. ഇന്ധനം നിറക്കുന്നതിന് വേണ്ടി വഴിയില്‍ നിര്‍ത്തേണ്ട ആവശ്യമില്ല.
ഇയ്യിടെ ബഡ്ജറ്റില്‍ വി. വി. ഐ. പികള്‍ക്ക് വിമാനം പറക്കുന്നതിന് 4,468 കോടി രൂപ നീക്കിവെച്ചിരുന്നു. പുതിയതായി വാങ്ങിയ രണ്ട് വിമാനങ്ങളും പുതുതായി സജ്ജീകരിക്കാന്‍ അമേരിക്കയിലെ ബോയിംഗ് ഫാക്ടറിയിലേക്ക് ഉടനെ കൊണ്ട് പോകും. ഉള്‍ഭാഗം പുതുക്കിപ്പണിയാന്‍ ഒന്നരവര്‍ഷം എടുക്കുമെന്നാണ് പറയുന്നത്.
വി.വി.ഐ.പികള്‍ക്ക് വേണ്ടി എയര്‍ഇന്ത്യ 44 പൈലറ്റുമാരെ നീക്കിവെക്കാനും പ്രത്യേകം എഞ്ചിനീയര്‍മാരെയും കാബിന് സ്റ്റാഫുകളെയും നിയമിക്കാനും തീരുമാനിച്ചു.