ഈയുഗം ന്യൂസ്
June  01, 2026   Monday   11:30:44pm

news



whatsapp

ദോഹ: ഖത്തർ വിമൻസ് ക്ലബ് (QWC) സംഘടിപ്പിച്ച ലയാലി അൽ ഈദ് ഗംഭീര വിജയമായതായി സംഘാടകർ അറിയിച്ചു. നിരവധി കലാപരിപാടികൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ കൊണ്ട് വേദി നിറഞ്ഞുനിന്നു.

സംഘടനയിലെ നിരവധി സ്ത്രീകൾ അവരുടെ ചെറിയ സംരംഭങ്ങളുടെ ഭാഗമായി സ്റ്റാളുകൾ ഒരുക്കിയത് പരിപാടിക്ക് കൂടുതൽ ഭംഗിയും ആവേശവും നൽകി.

നിരവധി ഹെന്ന ഡിസൈനേഴ്സ് പരിപാടിയുടെ ഭാഗമായി എത്തി.

പരിപാടി വിജയകരമാക്കാൻ ഒപ്പം നിന്ന എല്ലാവർക്കും സംഘടന ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

🤍 ദോഹയിലെ പ്രശസ്ത കലാകാരന്മാർ അടങ്ങിയ ന്യൂ വോയിസ് ദോഹ ഒരുക്കിയ ഗാനങ്ങൾ ലയാലി അൽ ഈദിനെ ആഘോഷത്തിന്റെ ഉച്ചകോടിയിലെത്തിച്ചു.

ന്യൂ വോയിസ് ദോഹ ടീമിനും അതിന് നേതൃത്വം നൽകുന്ന ഭാരവാഹികൾക്കും എല്ലാ പരിപാടികൾക്കും പ്രോത്സാഹനവും പിന്തുണയും നൽകുന്ന രോഷ്നി ടീച്ചർക്കും കോർഡിനേറ്റർമാർക്കും QWC ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

“Strangers to Buddies” ടീം തുടക്കം മുതൽ അവസാനം വരെ പാട്ടുകളും ഡാൻസുകളും നിറച്ച് മനോഹരമായ ആഘോഷാന്തരീക്ഷം സൃഷ്ടിച്ചു. 🤍 ആയിഷ സാബുവൽ, നൗഫൽ എന്നിവരുടെ പിന്തുണയും പരിപാടിയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

പ്രസിഡന്റ് റംല ബഷീർ, ചെയർപേഴ്സൺ നൂർജഹാൻ ഫൈസൽ, ജനറൽ സെക്രട്ടറി റെജുല ഷഫീഖ്, വൈസ് പ്രസിഡന്റ് നൈസി ഷഹീദ് എന്നിവരടങ്ങുന്നതാണ് ഖത്തർ വിമൻസ് ക്ലബ് ടീം.

news

Comments


Page 1 of 0