ഈയുഗം ന്യൂസ്
February 14, 2026 Saturday 12:34:32am
ദോഹ: ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി ജോജു ജോർജ് ലവേർസ് ക്ലബ് ടീം ഖത്തറും 98.6 റേഡിയോ മലയാളം എഫ് എമ്മും ചേർന്ന് വെള്ളിയാഴ്ച രാവിലെ 8.00 മുതൽ 11.00 വരെ ഡോ: കുട്ടീസ് മെഡിക്കൽ സെന്ററിൽ വച്ചു സൗജന്യ MEDICAL CAMPAIGN Screening & Consultation Services നടത്തി.
100 ഓളം ആളുകൾ സൗജന്യ മെഡിക്കൽ ക്യാമ്പിൽപങ്കെടുക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു .
ക്യാമ്പിൽ സാമൂഹിക പ്രവർത്തകനും ലോകകേരള സഭ മെമ്പറും ആയ ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഡോ: കുട്ടി,ജോജു ജോർജ് ലവേർസ് ക്ലബ് ഖത്തർ കോർ മെംബേർസ് സൂരജ് ലോഹി, നിഖിൽ ദാസ്, സുബൽ, ശ്രീജേഷ് ,അമിൻ, ഷിനോബ്, നയന,സുബിൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.