ഈയുഗം ന്യൂസ്
February 10, 2026 Tuesday 01:16:03pm
ദോഹ: ലോകപ്രശസ്ത ഗായിക ഷക്കീറ തന്റെ ലാസ് മുജെരെസ് യാ നോ ലോറൻ വേൾഡ് ടൂറിന്റെ ഭാഗമായി ദോഹയിൽ സംഗീത പരിപാടി അവതരിപ്പിക്കുമെന്ന് സംഘാടകരായ വിസിറ്റ് ഖത്തർ അറിയിച്ചു.
ഏപ്രിൽ 1 ന് ബുധനാഴ്ച ദോഹയിലെ സ്റ്റേഡിയം 974 ലാണ് സംഗീത പരിപാടി നടക്കുക.
ഇതാദ്യമായാണ് ഷക്കീറ ദോഹയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
ഷക്കീറയുടെ പന്ത്രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ലാസ് മുജെരെസ് യാ നോ ലോറന്റെ ആഗോള വിജയത്തെ തുടർന്നാണ് വേൾഡ് ടൂർ സംഘടിപ്പിക്കുന്നത്.
ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ഇന്ന് 2026 ഫെബ്രുവരി 10-ന് ആരംഭിച്ചു.
ടിക്കറ്റ് നിരക്കുകൾ ഇവയാണ്: QR 95; QR 180; QR 295; QR 400; ഗോൾഡൻ സർക്കിൾ QR 650.
ലാറ്റിൻ പോപ്പ് ഗാനങ്ങൾ മുതൽ ആഗോള ക്രോസ്ഓവർ ഹിറ്റുകൾ വരെയുള്ള പതിറ്റാണ്ടുകളായി അവരുടെ കരിയറിനെ നിർവചിച്ച ഗാനങ്ങൾ, അവരുടെ ഏറ്റവും പുതിയ ആൽബത്തിലെ മികച്ച ട്രാക്കുകൾ എന്നിവ ഉൾക്കൊള്ളുന്ന നിരവധി ഗാനങ്ങൾ ദോഹ ഷോയിൽ ആലപിക്കും.
അന്താരാഷ്ട്ര പോപ്പ് സംഗീതത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സാംസ്കാരിക നിമിഷങ്ങളിലൊന്നായി അടയാളപ്പെടുത്തിയ ലാസ് മുജറെസ് യാ നോ ലോറാൻ മികച്ച ലാറ്റിൻ ആൽബത്തിനുള്ള ഗ്രാമി പുരസ്കാരവും നേടി.