ഈയുഗം ന്യൂസ്
February 06, 2026 Friday 04:13:04pm
ദോഹ: ജനുവരി 27 മുതൽ 31 വരെ പൂനെയിൽ വച്ചു നടന്ന എട്ടാമത് ഓൾ ഇന്ത്യ ലെവൽ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ മത്സരത്തിൽ ഖത്തറിൽ നിന്നും കേരള ടീമിനെ പ്രതിനിധീകരിച്ച് 30+ വിഭാഗത്തിൽ ബിർള പബ്ലിക്ക് സ്കൂളിലെ ശ്രീകാന്ത് സ്വർണ്ണമെഡലും, 35+ വിഭാഗത്തിൽ ഗലീലിയോ ഇൻറർനാഷണൽ സ്കൂളിലെ സജി ശ്രീകുമാർ, പോഡാർ പേൾ സ്കൂളിലെ രജീഷ്, ഖത്തർ എയ്റോനോട്ടിക് അക്കാദമിയിൽ നിന്നും ശ്യാം ശിവജി , എം. ഈ.എസ്. സ്കൂളിലെ നവാസ് എന്നിവർ വെള്ളിമെഡലും നേടി ചാമ്പ്യന്മാരായി.
മൊത്തം 18 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ഫൈനലിൽ 30+ കാറ്റഗറിയിൽ തമിഴ്നാടിനെ 12-19 സ്കോറിൽ കേരളം തോല്പിച്ചു.
കേരള ടീം ഹാൻഡ്ബോൾ ഇനത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.