ഈയുഗം ന്യൂസ്
May 03, 2025 Saturday 08:52:16pm
ദോഹ: ഖത്തർ സമന്വയ പ്രസിഡണ്ടായിരുന്ന വിജയകുമാർ കളരിക്കൽ 33 വർഷത്തെ വിജയകരമായ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് ഖത്തർ സമന്വയ വിഷു ആഘോഷ പരിപാടിയുടെ വേദിയിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
ദോഹ അൽ സദ്ദിലെ സ്വാദ് പാർട്ടി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഖത്തർ സമന്വയ സ്ഥാപക അംഗം അരുൺ കെ. സരസ് ശ്രീ. വിജയകുമാറിന് മെമൻ്റോയും സമ്മാനവും നൽകി.
ചടങ്ങിൽ ഖത്തർ സമന്വയ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡണ്ട് സുരേഷ് ബാബു, സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, ട്രഷറർ ശ്രീകുമാർ, പ്രസൂൺ, ഹരികൃഷണൻ, പ്രദീപ് ശങ്കർ, ഉണ്ണി കൊണ്ടോട്ടി, ഷൈൻ കുമാർ, അനുരാജ്, സുനീഷ്, ഗോപാലകൃഷ്ണൻ ഉദ്ദിഷ് എന്നിവർ സന്നിഹിതരായിരുന്നു.