ഈയുഗം ന്യൂസ്
May 02, 2025 Friday 11:52:23pm
ദോഹ: ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മക്ക് 2025-26 ലേക്ക് പുതിയ നേതൃത്വവും കമ്മറ്റിയും നിലവിൽ വന്നു.
കഴിഞ്ഞ ദിവസം ദോഹയിൽ സ്വാദ് പാർട്ടി ഹാളിൽ നടന്ന 2024-25 ലെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സെക്രട്ടറി രഞ്ജിത്ത് ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് വിജയകുമാർ കളരിക്കൽ അദ്ധ്യക്ഷനായിരുന്നു.
റിപ്പോർട്ടവതരണങ്ങൾക്ക് ശേഷം സ്ഥാപക അംഗം അരുൺ സരസിൻ്റെ നിയന്ത്രണത്തിൽ പുതിയ ഭാരവാഹികളേയും കമ്മിറ്റയേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
സുരേഷ് ബാബു കൊയപ്പ കളരിക്കൽ പ്രസിഡണ്ട്, രഞ്ജിത്ത് ദേവദാസ് സെക്രട്ടറി, ശ്രീകുമാർ ട്രഷറർ, പ്രസൂൺ വൈസ് പ്രസിഡണ്ട്, ഹരികൃഷ്ണൻ ജോയൻ്റ് സെക്രട്ടറി, പ്രദീപ് ശങ്കർ മീഡിയ കോർഡിനേറ്റർ എന്നിവരേയും, കമ്മറ്റി അംഗങ്ങളായി അരുൺ കെ. സരസ്, ഉണ്ണി കൊണ്ടോട്ടി, മുരളീദാസ്, ഗോപാലകൃഷ്ണൻ, ഷൈൻ കുമാർ, സുനീഷ്, അനുരാജ്, ഉദ്ദീഷ്, വിദ്യ അരുൺ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
വിഭവ സമൃദ്ധമായ വിഷു സദ്യക്ക് ശേഷം ഖത്തർ സമന്വയയുടെ ഗായകരായ രഞ്ജിത്ത്, പ്രസൂൺ, അരുൺ, വിജയേട്ടൻ, സുനീഷ് എന്നിവർ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളാൽ വേദിയെ താള മുഖരിതമാക്കി. മീഡിയാ കോർഡിനേറ്റർ പ്രദീപ് ശങ്കർ ഊർജസ്വലനായി പാട്ടുമായി വേദിയിലെത്തിയത് കാണികളടക്കമുള്ളവർക്ക് ആവേശമായി.
അനുരാജ്, വിദ്യ അരുൺ, ജയന്തി പങ്കജാക്ഷൻ, വൈശാഖ് എന്നിവരും പാടി. സ്വയം രചിച്ച കവിതയാലപിച്ച് ഷൈൻ കുമാറും അപർണ്ണ അരുൺ, വിദ്യ അരുൺ, അശ്വിനി രഞ്ജിത്ത് എന്നീ മൂന്ന് പേർ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും, അബ്ജിനി പ്രസൂൺ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ്, ആദി ദേവ് അനുരാജ് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് എന്നിവ കാണികൾക്ക് കണ്ണിനിമ്പമേകി.
പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും അരീകുളങ്ങര കളരിക്കൽ ബാലാമണി അമ്മ, ഉണ്ണി കൊണ്ടോട്ടി, ശാലിനി അനുരാജ്, സുരേഷ്, സ്മിതേഷ്, സജീദ്, ഹരീഷ്, അഭിലാഷ് എന്നിവർ ട്രോഫികൾ നൽകി.