// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 18, 2018 Sunday
യൂറോപ്യൻ രാജ്യമായ ഐസ് ലാൻറ് ആൺകുട്ടികളിലെ ചേലാകർമ്മം നിരോധിക്കാൻ ഒരുങ്ങുന്നതായി ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ റിപോർട്ട് ചെയ്യുന്നു.
ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ അനുമതി കാത്തു കിടക്കുകയാണ്. ബിൽ നിയമമായാൽ 6 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമായി മാറും ചേലാകർമ്മം. അതോടെ, ഏറെയും മതവിശ്വാസവുമായി ബന്ധപ്പെട്ട ഈ ആചാരം നിരോധിക്കുന്ന ആദ്യ യൂറോപ്യൻ യൂനിയൻ രാജ്യം എന്ന സ്ഥാനം ഐസ് ലാൻറിന് അവകാശപ്പെടാം.
കുട്ടികളുടെ അവകാശം ഹനിക്കുന്ന ഏർപ്പാടാണ് ചേലാ കർമ്മം എന്നാണ് നിരോധം ആവശ്യപ്പെടുന്നവരുടെ വാദം. ഏതായാലും വരും ദിവസങ്ങളിൽ ജൂത, ഇസ് ലാം വിശ്വാസികളിൽ നിന്ന് കടുത്ത എതിർപ്പുകൾ ഉയരാൻ സാധ്യതയുണ്ട്. സെമിറ്റിക്ക് വിരുദ്ധ നീക്കവും ഇസ്‌ലാമോഫോബിയയുടെ പ്രതിഫലനവുമാണീ നിയമമെന്ന് വിലയിരുത്തപ്പെടുന്നതായി ഗാർഡിയൻ പറയുന്നു. കൂടുതലായും മതപരവും സാംസ്കാരികവുമായ അടിത്തറയിൽ ചെയ്യുന്ന ഒരു അനുഷ്ഠാനത്തെ കേവലം ക്രിമിനൽ നിയമത്തിന്റെ കണ്ണിലൂടെ കാണാൻ ഉദ്യമിക്കുന്നത് വമ്പിച്ച വികാര വിക്ഷോഭങൾ ക്ഷണിച്ചു വരുത്തുമെന്ന് വിലയിരുത്തപ്പെടുന്നു .
ലോക ജനസംഖ്യയിൽ മൂന്നിൽ ഒന്ന് പുരുഷൻമാരും ചേലാകർമ്മം നടത്തുന്നവരാണെന്നാണ് പത്രം പറയുന്നത്. നിയമം പ്രാബല്യത്തിൽ വന്നാൽ മുസ് ലിംകളും ജൂതൻമാരും ഐസ് ലാൻറ് വിടാൻ വരെ നിർബന്ധിതമാവുമെന്ന് ആശങ്കിക്കുന്നവരുണ്ട്. മതവിശ്വാസത്തിൻമേലുള്ള കനത്ത ആക്രമണമാണീ ബിൽ എന്ന് യൂറോപ്യൻ യൂനിയൻ കാതലിക്ക് ചർച്ച് പ്രസിഡണ്ട് കർദിനാൾ റെയ്ൻഹാർഡ് മാർക്സ് പറഞ്ഞു.
augmentin price with insurance These trials have confirmed that high dose chemotherapy is a tolerable intervention with substantial morbidity, but a generally acceptable mortality risk
priligy pills I am glad I was put on Topomax and would be very upset if it was taken off the market