ഈയുഗം ന്യൂസ്
November 29, 2020 Sunday 12:45:11pm
ദോഹ: ഖത്തറുമായി മൂന്ന് വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ സൗദി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി റിപ്പോര്‍ട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷനില്‍ ട്രംപ് പരാജയപ്പെട്ടതിനു പിന്നാലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോ ബൈഡനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ഗൾഫ് പ്രതിസന്ധി പരിഹരിച്ച് അദ്ദേഹവുമായി അടുക്കാൻ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്സ്) ശ്രമിക്കുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോർട്ട് ചെയ്തു.
ട്രംപ് ഭരണകൂടവുമായി സൗദി കിരീടവകാശി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ജമാല്‍ ഖശോഗിയുടെ കൊലപാതകം, യമൻ യുദ്ധം തുടങ്ങിയ നിരവധി പ്രതിസന്ധികൾ നേരിടുന്ന എം.ബി.എസ്സിന് നിരുപാധിക പിന്തുണയാണ് ട്രംപ് നൽകിയത്.
എന്നാൽ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രറ്റുകൾക്ക് സൗദിയോട് പ്രത്യേക മമതയില്ല എന്ന് മാത്രമല്ല പല വിഷയങ്ങളിലും സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ട്.
ബൈഡന്റെ സഹായമില്ലാതെ എം.ബി.എസ്സിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഗൾഫ് പ്രതിസന്ധി പരിഹരിച്ചാൽ അത് ബൈഡനുള്ള ഒരു സമ്മാനമാകുമെന്നാണ് ഒരു മുതിര്‍ന്ന സൗദി ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടത്.
പ്രശ്നം പരിഹരിക്കാൻ സൗദി തയ്യാറായാൽ അനുകൂല നിലപാടെടുക്കാൻ യൂ.എ.ഇ നിർബന്ധിതരാകുമെന്ന് ചില പാശ്ചാത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പ്രസ്താവിച്ചതായും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അടുത്തകാലത്തൊന്നും ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യതയില്ലെന്ന് അമേരിക്കയിലെ യൂ.എ.ഇ അംബാസിഡർ ഇയ്യിടെ പറഞ്ഞിരുന്നു.
ട്രംപിന്റെ പ്രസിഡന്റ് പദവി അവസാനിക്കുന്നതിന് മുമ്പ് തന്നെ തര്‍ക്കം പരിഹരിച്ച് അടുത്ത 70 ദിവസത്തിനുള്ളില്‍ ബഹിഷ്‌കരിച്ച അറബ് രാജ്യങ്ങള്‍ക്ക് മുകളിലൂടെ ഖത്തര്‍ എയര്‍വേസിന് പറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ അഭിപ്രായപ്പെട്ടിരുന്നു.
വ്യോമ ഉപരോധം പിൻവലിക്കുക എന്നതാണ് ആദ്യത്തെ നീക്കം. ഉപരോധം മൂലം വേർപ്പെടുത്തപ്പെട്ട ഖത്തർ കുടുംബങ്ങൾക്ക് ഉപരോധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകുക, ഖത്തറിൽ നിന്നുള്ള ഹജ്ജ്-ഉംറ തീർത്ഥാടനങ്ങൾക്ക് അനുമതി നൽകുക തുടങ്ങിയവയാണ് പരിഗണക്കപ്പെടുന്ന പ്രധാന വിഷയങ്ങൾ.
ഉപരോധ രാജ്യങ്ങൾക്കെതിരെയുള്ള അൽ ജസീറയുടെ റിപ്പോർട്ടുകൾ നിർത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
how to buy propecia in canada Molecules 23, 1479 2018
RAD140 Cutting Cycle priligy tablets price In pretreatment studies, a drug was considered to alter the cocaine discrimination dose effect curve if the 95 CL of the ED 50 for the control cocaine dose effect curve did not overlap with the 95 CL of the ED 50 for the test cocaine dose effect curve