// // // */ E-yugam


ഈയുഗം ന്യൂസ്
November  28, 2020   Saturday   06:22:22pm

news



whatsapp

ദോഹ: ബാങ്കുകളുടെ എ.ടി.എം മെഷിനുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അത്തരം നിയന്ത്രണങ്ങൾ ഇല്ലെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

ബാങ്കിന്റെ ഇല്ലാത്ത സർക്കുലർ ഉദ്ധരിച്ചാണ് ഇത്തരം കെട്ടുകഥകൾ പ്രചരിക്കുന്നതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

ഔദ്യോഗിക ചാനലുകളിലൂടെ വരുന്ന വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

ഒരു ദിവസം പരമാവധി 5000 റിയാൽ മാത്രമേ പിൻവലിക്കാൻ സാധിക്കൂ തുടങ്ങിയ വാർത്തകളാണ് പ്രചരിക്കുന്നത്.

Comments


Page 1 of 0