// // // */ E-yugam


ഈയുഗം ന്യൂസ്
November  28, 2020   Saturday   12:31:31pm

news



whatsapp

ദോഹ: ഖത്തറിൽ ഇന്ന് 227 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 281 പേർക്ക് അസുഖം ഭേദമായി.

പുതുതായി രോഗം ബാധിച്ചവരിൽ 167 പേർ രാജ്യത്തുള്ളവരും 60 പേർ വിദേശത്തു നിന്നും വന്നവരുമാണ്. ഖത്തറിൽ ഇപ്പോൾ 2,589 കോവിഡ് ബാധിതരാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,222 ടെസ്റ്റുകൾ നടത്തി. രണ്ട് രോഗികളെ ഇന്റെൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ഇപ്പോൾ 34 പേരാണുള്ളത്.

കോവിഡ് മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

Comments


Page 1 of 0