// // // */ E-yugam


ഈയുഗം ന്യൂസ്
November  25, 2020   Wednesday   08:32:28pm

news



whatsapp

ബൂനോസ് ഐറിസ്: അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം എന്ന് ബന്ധുക്കൾ അറിയിച്ചു.

ഈ മാസം തുടക്കത്തിൽ 60 ആം ജന്മദിനം ആഘോഷിച്ചതിൻെ ശേഷം മറഡോണയെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയതിന് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. ഇന്ന് (ബുധനാഴ്ച്ച) രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.

അർജന്റീനയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Comments


Page 1 of 0