// // // */ E-yugam


ഈയുഗം ന്യൂസ്
November  25, 2020   Wednesday   01:42:12pm

news



whatsapp

ദോഹ: ഫുട്ബോൾ ലോക കപ്പു ചരിത്രത്തിലെ ഏറ്റവും നല്ല ടൂർണമെന്റ് ആയിരിക്കും 2022 ൽ ഖത്തറിൽ അരങ്ങേറുക എന്ന് ഫിഫ പ്രസിഡന്റ് ഗ്യാനി ഇന്ഫന്റിനോ പ്രസ്താവിച്ചു.

നിർമാണത്തിലിരിക്കുന്ന ലുസൈൽ സ്റ്റേഡിയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ഫന്റിനോ. ലുസൈൽ സ്റ്റേഡിയത്തിന്റെ നിർമാണം 70 ശതമാനവും പൂർത്തിയായി.

"ഈ സ്റ്റേഡിയത്തിൽ നിൽക്കുക എന്നത് ഒരു അപൂർവ അനുഭവമാണ്. ഈ സ്റ്റേഡിയത്തിലാണ് കൃത്യം രണ്ട് വർഷങ്ങൾക്ക് ശേഷം ലോക കപ്പ് ഫൈനൽ നടക്കുക എന്നത് ഒരു പ്രത്യേക അനുഭൂതി നൽകുന്നു. ഇതൊരു സാധാരണ സ്റ്റേഡിയമല്ല. 2022 വിജയികൾക്കുള്ള കപ്പ് ഈ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നൽകുക," ഇന്ഫന്റിനോ പറഞ്ഞു.

"ലോക കപ്പിന് വേണ്ടി ഇത്രയും തയ്യാറെടുത്ത ഒരു രാജ്യത്തെ ഞാൻ കണ്ടിട്ടില്ല. വ്യത്യസ്തമായി ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാൻ ഖത്തറിന് ശേഷിയുണ്ട്. ഖത്തർ ചെയ്തത് എല്ലാം എൻ്റെ പ്രതീക്ഷകൾക്കപ്പുറത്താണ്," അദ്ദേഹം പറഞ്ഞു.

"ഖത്തറിലേക്കു വരിക. ഖത്തർ സന്ദർശിക്കുക. ഈ മേഖലയെക്കുറിച്ചുള്ള തെറ്റിധാരണകൾ തീർക്കാൻ നിങ്ങൾക്ക് അതുവഴി സാധിക്കും," അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0