ഈയുഗം ന്യൂസ്
November  22, 2020   Sunday   12:04:06pm

news



whatsapp

ദോഹ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിന് 63 പേരെക്കൂടി പ്രോസിക്യൂട്ട് ചെയ്യാൻ ഖത്തർ അഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

ഇതിൽ 53 പേർക്കെതിരെ മാസ്ക് ധരിക്കാത്തതിനും 10 പേർക്കെതിരെ നിയന്ത്രിത പരിധിയിൽ കൂടുതൽ ആളുകളുമായി വാഹനത്തിൽ സഞ്ചരിച്ചതിനുമാണ് കേസ്.

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഒരു വാഹനത്തിൽ ഡ്രൈവറടക്കം നാല് പേർക്കാണ് യാത്ര ചെയ്യാൻ അനുമതിയുള്ളത്.

മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഖത്തർ അഭ്യന്തര മന്ത്രാലയവും ആരോഗ്യ പ്രവർത്തകരും ജനങ്ങൾക്ക് നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു.

ഖത്തറിൽ ഇതുവരെ മാസ്ക് ധരിക്കാത്തതിന് 1,350 പേരെയും വാഹനങ്ങളിൽ യാത്രക്കാരുടെ പരിധി ലംഘിച്ചതിന് 73 പേരെയും പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കിയിട്ടുണ്ട്.

അതേസമയം ഗുണനിലവാരം കുറഞ്ഞ മാസ്‌ക്കുകളും സ്റ്റെറിലൈസറുകളും വിറ്റതിന് ഏഴ് പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. മാർക്കെറ്റിൽ വിൽക്കുന്ന മാസ്കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും ഗുണ നിലവാരം മന്ത്രാലയം പരിശോധിക്കുമെന്ന ശക്തമായ സന്ദേശമാണ് ഇതുവഴി നൽകുന്നത്.

Comments


   Добро пожаловать в ОФИЦИАЛЬНЫЙ КАНАЛ! Здесь только проверенные live-казино с лицензиями. Актуальные зеркала, бонусы 500% и стратегии для: • American Roulette • Lightning Blackjack • Cash or Crash Промокоды для УСИЛЕННОГО СТАРТА! Играй и выводи! https://t.me/Best_promocode_rus/3110/РїСЂРѕРјРѕРєРѕРґ_для_партнеров Коллекция промокодов, бонусов, фриспинов и акций и как их найти: лучший активный канал казино Telegram с огромным опытом и качественным подбором на каждую площадку.

Page 1 of 1