// // // */ E-yugam


ഈയുഗം ന്യൂസ്
November  13, 2020   Friday   03:55:04pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 162 പേരെ കൂടി അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നു എന്ന സൂചനയാണ് പുതിയ നടപടി നൽകുന്നത്.

കാറുകളിൽ പരമാവധി നാല് പേർ സഞ്ചരിക്കുക എന്ന നിയമം ലംഘിച്ചതിന് 16 പേരെ കൂടി അറസ്റ്റ് ചെയ്തു പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം നാല് പേർ എന്ന നിയമം കുടുംബങ്ങൾക്ക് ബാധകമല്ല.

ഫേസ് മാസ്ക്, എഹ്‌തറാസ് ആപ്പ് തുടങ്ങിയ മുൻകരുതലുകൾ എല്ലാവരും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0