// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
July  18, 2018   Wednesday   06:32:37pm

news



'നെതന്യാഹുവിന്റെ കാമ്പയിന് സൗദി 80 മില്യൺ ഡോളർ ധനസഹായം നൽകി.'

whatsapp

ദോഹ: ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള രഹസ്യ ബന്ധങ്ങളെ തുറന്നു കാണിക്കുന്ന പുതിയ വിവരങ്ങളുമായി അൽ ശർഖ് അറബി ചാനൽ. കഴിഞ്ഞ 2015 മാർച്ചിൽ നടന്ന ഇസ്റായേൽ തിരഞ്ഞെടുപ്പിൽ ബിന്യാമീൻ നെതന്യാഹുവിന്റെ ഇലക്ഷൻ കാമ്പയിന് സൗദി 80 മില്യൺ ഡോളർ ധനസഹായം നൽകിയതായി ചാനൽ റിപ്പോര്‍ട്ട്‌ ചെയ്തു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമീൻ നെതന്യാഹുവും സൗദി ഭരണ നേതൃത്വവും തമ്മിലുള്ള വ്യക്തി ബന്ധം, സൗദി ഭരണകൂടം നടത്തിയ അരും കൊലകൾ എന്നിവക്കുള്ള തെളിവുകള്‍ ലഭിച്ചതായി വാർത്തയിൽ പറയുന്നു. തുർക്കിയിൽ നിന്നും സംപ്രേഷണം നടത്തുന്ന ഈജിപ്ഷ്യൻ ചാനലാണ് അൽ ശർഖ് ചാനല്‍. സൗദി രാജകുമാരൻ ഖാലിദ് ബിൻ ഫർഹാൻ ബിൻ അബ്ദുല്‍ അസീസിന്റെ പുസ്തകമാണ് ഇതിനു തെളിവായി ടി വി പുറത്തു വിട്ടത്.

''2015 മാർച്ചിൽ നടന്ന ഇസ്രായേൽ ഇലക്ഷനിൽ ബിന്യാമീൻ നെതന്യാഹുവിന്റെ ഇലക്ഷൻ കാമ്പയിൻ ഫണ്ടിലേക്ക് റിയാദ് 80 മില്യൺ അമേരിക്കൻ ഡോളർ സഹായം നൽകി. സിറിയൻ സ്പെയിൻ വംശജനായ മുഹമ്മദ് ഇയാദ് കീയാലി എന്നയാൾ മുഖേനയാണ് ഫണ്ട് കൈമാറിയത്. ഇയാൾ തുക പ്രമുഖ ഇസ്രായേലി വ്യവസായി ടെഡി സാഗി എന്നയാളുടെ അകൗണ്ടിൽ നിക്ഷേപിക്കുകയും അങ്ങിനെ ഇലക്ഷൻ ഫണ്ടിലേക്ക് എത്തിക്കുകയുമാണുണ്ടായത്,'' റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി ഭരണകൂടം നടത്തിയ ക്രൂരമായ കൊലപാതകങ്ങളുടെ വിവരങ്ങളും പുസ്തകത്തിൽ ഉണ്ട്. വാഷിംഗ്ടണിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഗൾഫ് അഫയേഴ്സ് ആണ് സൗദി രാജകുമാരന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

''സൗദി രാജ്യം ഒരു തകർച്ചയുടെ വക്കിലാണ്. അഴിമതി ഭരണ സംവിധാനത്തെ പൂർണമായും ഗ്രസിച്ചു കഴിഞ്ഞു. ഇപ്പോൾ സാമ്പത്തിക പ്രശ്നങ്ങളും ഗുരുതരമായി കഴിഞ്ഞിരിക്കുന്നു. സൗദി പൗരന്മാരെ മാത്രമല്ല, ഇസ്‌ലാമിക അറബ് ലോകത്തെ ഇത് പ്രതികൂലമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നു. അറബ് മുസ്ലിം വിഷയങ്ങളിൽ തന്റേടത്തോടെ നിലപാട് എടുത്തിരുന്ന സൗദി ഇന്നില്ല. ഇസ്ലാമിക അറബ് ലോകത്തിന്റെ എതിരാളികൾക് മുന്നിൽ ഇഴയുന്ന സൗദി ഭരണ നേതൃത്വത്തിനെയാണ് ഇന്ന് അറബ് ലോകം കാണുന്നത്. ഇപ്പോൾ സയണിസ്റ്റ് രാജ്യത്തിൻറെ നിലനൽപ്പിനു വേണ്ടിയും പണിയെടുക്കുന്ന സൗദി ഭരണ നേതൃത്വമാണ് ഉള്ളത്. അറബ് ഫലസ്തീൻ ജനതയോടുള്ള മതപരമായ ബാധ്യത പോലും മറന്ന് ജൂത രാഷ്ട്രവുമായി ഊഷ്മള ബന്ധം ഉണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ സൗദിക്കുള്ളൂ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാജ്യം മുന്നോട്ട് പോകുന്നത്," രാജകുമാരൻ ഗ്രന്ഥത്തിൽ പറയുന്നു.

Comments


   Asmussen Jockey Roberto Morales priligy amazon canada 399 1 g Caja x 12 tabs

Page 1 of 1