PERSPECTIVES

ഇന്ത്യ ചന്ദ്രയാൻ-3 പതിനഞ്ചു വർഷങ്ങൾക്ക് മുൻപേ വിക്ഷേപിക്കേണ്ടതായിരുന്നു, ആരാണ് ഇന്ത്യയെ ഈ പതിനഞ്ചു വര്ഷം പിന്നിലേയ്ക്ക് വലിച്ചത്? അത് വലിയൊരു കഥയാണ്.

അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ ( CIA) കോടിക്കണക്കിന് പണം നൽകി കേരള പോലീസ്, ഇന്റെലിജൻസ് ബ്യുറോ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ വിലക്കെടുത്തു നടത്തിയ ഒരു അന്താരാഷ്ട്ര നാടകമായിരുന്നു ഐ എസ് ആർ ഒ ചാരക്കേസ്.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐ.എസ്.ആർ.ഒ. ചാരക്കേസ്. തിരുവനന്തപുരം ഐ.എസ്.ആർ.ഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം.

സത്യത്തിൽ അന്ന് ചോർത്തി എന്ന് പറയുന്ന ക്രയോജനിക് സാങ്കേതിത വിദ്യ അന്ന് ഇന്ത്യയ്ക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. കുറച്ചു പേപ്പറുകളിൽ വരച്ച ഡ്രോയിങ്ങുകൾ ആണ്കേ സ് അന്യഷിച്ച സിബി മാത്യു കണ്ടെത്തിയത്.

ഒരു ദശാബ്ദത്തോളം നടന്ന പല പരീക്ഷണങ്ങളിലൂടെ ആണ് ഇന്ത്യ പിന്നീട് ഈ ക്രയോജനിക് സാങ്കേതിത വിദ്യ സ്വന്തമാക്കിയത്. അതൊരു പേപ്പറിൽ ചോർത്തി പാക്കിസ്ഥാന് നൽകിയെന്ന വിചിത്രമായ വാദം സിബി മാത്യു എന്ന കരുത്തനായ പോലീസ് ഓഫീസർക്ക് പറ്റിയ തെറ്റല്ല, മറിച്ച് അമേരിക്കയിൽ നിന്നുമൊഴുകിയ പണം അയാളെ ഒരു ഭ്രാന്തൻ ആക്കിയതാണ്.

റഷ്യൻ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്ക് പിന്നിൽ എന്ന് നമ്പി നാരായണൻ ഉറച്ചു വിശ്വസിക്കുന്നു.

കുറ്റാരോപിതർക്കെതിരായ മാധ്യമ വിചാരണയുടെ ഒന്നാന്തരം ദൃഷ്ടാന്തങ്ങളിൽ ഒന്നായി ഇന്ന് വിലയിരുത്തപ്പെടുന്ന ഈ കേസ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ രാജിക്ക് വഴിവെച്ചു.

മലയാളത്തിലടക്കം ഇന്ത്യയിലെ മുഴുവൻ പത്രങ്ങളുടെയും ഇടപെടലോടെ ഈ കേസ് വലിയൊരു വിവാദ വ്യവസായമായി മാറുകയായിരുന്നു. ഈ കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സി.ബി.ഐ. ആന്വേഷണത്തിൽ കുറ്റാരോപിതർക്കെതിരായി തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയാണുണ്ടായത്.

എന്നാൽ ഈ കേസിൽ പിന്നീട അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ് ഗവർമെന്റ് പുനരന്വേഷണം നടത്തുകയും, സി ബി ഐ അതിനെതിരെ സുപ്രീം കോർട്ടിനെ സമീപിച്ചപ്പോൾ സി ബി ഐ അന്വേഷിച്ചു തീർത്ത കേസ് വീണ്ടും എങ്ങനെ കേരളം പൊലീസിന് അന്വേഷിക്കാൻ ആകുമെന്ന് ചോദിച്ച കോടതി നിശിതമായി വിമർശിക്കുകയും രാജ്യത്തിൻറെ നിയമ സംഹിതകൾ അപ്പാടെ തകർക്കുന്ന ഇത്തരം ഹീന നീക്കങ്ങളിൽ നിന്നും സംസ്ഥാന പോലീസ് മാറി നിൽക്കണമെന്നും പറഞ്ഞു .

ചാരക്കേസിൽ പ്രതിയാക്കി പീഡിപ്പിച്ചതിനു നമ്പി നാരായണന് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേരള സർക്കാരിനോടു നിർദ്ദേശിച്ചു. എന്നാൽ 2006 ഓഗസ്റ്റ് 30 നു ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ നമ്പി നാരായണൻ ഹൈക്കോടതി വിധി ചോദ്യംചെയത് സുപ്രീം കോടതിയെ സമീപിച്ചു.

2018 മേയ് 3: നമ്പി നാരായണനെ ചാരക്കേസിൽ അന്യായമായി തടങ്കലിൽ വച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ‍ക്കെതിരെ സിബിഐ അന്വേഷണത്തിനു നിർദ്ദേശിച്ചേക്കുമെന്നു സുപ്രീം കോടതി വാക്കാൽ പറഞ്ഞു.

2018 സെപ്റ്റംബർ 14ന് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി വിധിച്ചു ഈ കേസിനെ വിവാദത്തിൽ എത്തിക്കുകയും പ്രക്ഷോഭങ്ങൾ നടത്തുകയും നിരവധി പത്ര സമ്മേളനങ്ങളും നടത്തിയ അതേ കമ്മ്യൂണിസ്റ്റ് സർക്കാർ തന്നെ നമ്പി നാരായണന് 2018 ഒക്ടോടോബർ 10നു 50 ലക്ഷം രൂപ നഷ്ടപരിഹാരം പരസ്യമായി നൽകി സുപ്രീം കോടതി വിധി പാലിക്കേണ്ടിവന്നു.

കേസ് അന്വേഷണ ഘട്ടത്തിൽ കേരള പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിന്റെ യഥാർത്ഥ ചിത്രം അദ്ദേഹത്തിന്റെ ജീവചരിത്രമായ ഓർമകളുടെ ഭ്രമണപഥത്തിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഒരിക്കലും കണ്ടെത്താനാവാത്ത സത്യങ്ങൾ മറഞ്ഞിരിക്കുമ്പോഴും ഇതിലെ മനസാന്തരപ്പെട്ട പ്രതികളും, എഴുതിക്കൂട്ടിയ കള്ളകഥകളുടെ ഭാണ്ഡങ്ങൾ തുറന്നു വിട്ടവരും, അതേ സാങ്കേതിക വിദ്യയിലൂടെ ഇന്ന് ഇന്ത്യ വിദേശ ശക്തികളുടെ പട്ടികയിൽ നാലാമതായി ചന്ദ്രൻറെ പൂഴിമണ്ണിൽ വിക്രമിന്റെ ചക്രമുരുളുമ്പോൾ അശോക ചക്രവും ഇന്ത്യൻ പതാകയും ചരിത്രം തിരുത്തിയെഴുതുന്നതും വാഴ്ത്തിപ്പാടുന്ന കാലം നമുക്ക് കാണിച്ചു തന്നു.

ജയ് ഹിന്ദ്


ഈയുഗം