ഈയുഗം ന്യൂസ്
March  04, 2025   Tuesday   02:48:01pm

news



whatsapp

ദോഹ: ഖത്തറിൽ Q - തമിഴ് റേഡിയോ സംഘടിപ്പിച്ച സൂപ്പർ സ്റ്റാർ - സീസൺ 1 സംഗീത റിയാൽറ്റി ഷോയിൽ ടൈറ്റിൽ വിന്നറായി മലയാളിയായ ശ്രീരഞ്ജിനി എം. ആർ തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ പങ്കെടുക്കാൻ രണ്ടായിരത്തിലധികം ഗായകരാണ് ഓൺലൈനായി അപേക്ഷ നൽകിയത്. ഇവരിൽ നിന്നും പ്രാഥമിക യോഗ്യത നേടിയ ഇരുന്നൂറ് ഗായകരെ തെരെഞ്ഞെടുക്കുകയും തുടർന്ന് ഏഴ് വട്ട ഓൺലൈൻ മത്സരത്തിനുശേഷം അവസാനഘട്ട മത്സര വേദിയിലേക്ക് അഞ്ചു ഗായകരെ തിരഞ്ഞെടുക്കുകയും ചെയ്തു.

മത്സരവേദിയായ പൂനെ യൂണിവേഴ്സിറ്റി ഹാളിൽ സംഗീതപ്രേമികളുടെ സദസ്സിന് മുമ്പാകെയുള്ള മത്സരത്തിലാണ് ശ്രീരഞ്ജിനി വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്.

സ്ക്കൂൾ -കോളേജ് തല കലോത്സവ വേദികളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീരഞ്ജിനി എം. ആർ, കെ.എസ്.ചിത്ര, ജാസ്സി ഗിഫ്റ്റ്, 'ഉണ്ണിമേനോൻ, ചിത്ര അയ്യർ മുതലായ പ്രമുഖഗായകരോടൊപ്പം പാട്ടുകൾ പാടി സംഗീതാസ്വദകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും സംഗീത പഠന വിഷയത്തിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 2024 നവംബർ 24 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച "ഹൃദയവേണു- റിഥംസ് ടാലൻ്റ് ഹണ്ട്" എന്ന ഒട്ടേറെ ഗായകർ മാറ്റുരച്ച മത്സര പരിപാടിയിൽ സീനിയർ വിഭാഗം ജേതാവായി ശ്രീരഞ്ജിനിയെ തിരഞ്ഞെടുത്തിരുന്നു.

ആറ്റിങ്ങൽ സ്വദേശിയായ ശ്രീ രഞ്ജിനി പൊഡാർ പേൾ സ്കൂളിൽ സംഗീത അധ്യാപികയാണ്. ഭവൻസ് പബ്ലിക് സ്കൂളിലെ കായിക അധ്യാപകനായ ജിജിത് ആണ് ഭർത്താവ്.

Comments


Page 1 of 0