ഈയുഗം ന്യൂസ്
February 20, 2025 Thursday 05:53:53pm
ദോഹ: ചുരുങ്ങിയത് 30 വർഷത്തിലധികമായി സ്വന്തം കുടുംബ പങ്കാളിയിൽ നിന്നും അകന്നുനിന്നു ഖത്തറിൽ ജോലി ജോലി ചെയ്യുന്ന 14 പ്രവാസികളുടെ പങ്കാളികൾക്ക് *റേഡിയോ മലയാളം 98.6 എഫ്എം* എല്ലാ ചെലവുകളും വഹിച്ച് ഖത്തർ സന്ദർശിക്കാൻ അവസരം ഒരുക്കി.
അവർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെബ്രുവരി 19-ന് ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഹൃദയപൂർവ്വം വരവേൽപ്പ് നൽകി.
‘For My Love’ എന്ന പേരിൽ 2018-ൽ തുടക്കം കുറിച്ച ഈ സാമൂഹിക ഉത്തരവാദിത്വ (CSR) പദ്ധതിയുടെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. മുൻ വർഷങ്ങളിൽ (2018, 2019, 2023, 2024) 10, 11, 12, 13 ദമ്പതികൾക്ക് ഈ പദ്ധതിയിലൂടെ ഖത്തറിലെത്താനുള്ള അവസരം ലഭിച്ചിരുന്നു.
ഈ വർഷം, 25 വർഷത്തിലധികം ഖത്തറിൽ ജീവിച്ചിട്ടും കുടുംബസമേതം കഴിയാനുള്ള അവസരം ലഭിക്കാത്ത 14 പ്രവാസികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. റേഡിയോ മലയാളം 98.6 എഫ്എമ്മിന്റെ പ്രേക്ഷകരുടെ നാമനിർദ്ദേശത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്.
ദമ്പതികൾക്ക് ഫെബ്രുവരി 18 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന ഖത്തർ പര്യടനത്തിന്റെ ഭാഗമാവാൻ അവസരം ലഭിക്കും. റേഡിയോ മലയാളത്തിന്റെ ഒരു ആർജെ കേരളത്തിൽ നിന്ന് ഖത്തറിലേക്കും തിരിച്ചും ഇവരെ അനുഗമിക്കുന്നുണ്ട്.
സാംസ്കാരിക പരിപാടികൾ, പ്രവാസി സംഗമങ്ങൾ, മറ്റ് കമ്മ്യൂണിറ്റി ഇവന്റുകൾ, സ്വീകരണങ്ങൾ എന്നിവ ഈ യാത്രയുടെ ഭാഗമായിരിക്കും.
കമ്മ്യൂണിറ്റി, മാധ്യമങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ സംരംഭം ഏറെ പ്രശംസ നേടി കഴിഞ്ഞു.
സ്വീകരണ ചടങ്ങിൽ കമ്മ്യൂണിറ്റി നേതാക്കളും, മാധ്യമ പ്രവർത്തകരും, വ്യവസായ പ്രമുഖരും, മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.