// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  18, 2018   Wednesday   02:16:38pm

news



വിവിധ മേഖലകളിൽ നേട്ടം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ സമ്മേളനത്തിൽ അനോമോദിക്കും.

whatsapp

ദോഹ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ പൂർവ്വ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, വണ്ടൂർ വുമൻസ് ഇസ്‌ലാമിയ കോളേജ് പൂർവ്വ വിദ്യാർത്ഥിനികൾ, ശാന്തപുരം മഹല്ല് നിവാസികൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ അൽ ജാമിഅ അലുംനി വാർഷിക സമ്മേളനം"ദിക്റയാത്ത് 2018" എന്ന പേരിൽ ഏപ്രിൽ 20നു വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

സമ്മേളനത്തിൽ ഡോ: അബ്ദുസ്സലാം വാണിയമ്പലം, എം. അലവിക്കുട്ടി മൗലവി, അശ്ക്കർ കബീർ, കെ. സി അബ്ദുല്ലത്തീഫ്, ജംഷീദ് ഇബ്രാഹിം മറ്റു പ്രമുഖ വെക്തിത്വങ്ങളും പങ്കെടുക്കും. വിവിധ മേഖലകളിൽ നേട്ടം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി - വിദ്യാർത്ഥിനികളെ സമ്മേളനത്തിൽ അനോമോദിക്കും.

കൾച്ചറൽ പ്രോഗ്രാമിൽ പ്രസിദ്ധ ഗായകനും, പൂർവ്വ വിദ്യാർത്ഥിയുമായ ഷരീഫ് കൊച്ചിൻ നയിക്കുന്ന ഗാനമേള, വിൽപാട്ട്, സ്കിറ്, കോൽക്കളി, കുട്ടികളുടെ പരിപാടി എന്നിവ നടക്കും.

കേരളത്തിലെ സാമൂഹിക നവോദ്ധാന ചരിത്രത്തിൽ വേറിട്ട് നിൽക്കുന്ന മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം എന്ന് സംഘാടകര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് നിലമ്പൂർ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം മുസ്ലിം സമൂഹം മത വിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും രണ്ടായി കണ്ടിരുന്ന കാലത്ത് മത ബൗതിക വിദ്യഭ്യാസ്സം ഒരു മേൽക്കൂരക്ക് കീഴിൽ എന്ന വിപ്ലവകരമായ മുദ്രവാക്യം ഉയർത്തിയാണ് 1955 ൽ നിലവിൽ വന്നത്. കേരളീയ സാംസ്കാരിക, സാമൂഹിക പത്ര പ്രവർത്തന മണ്ഡലങ്ങളിൽ പ്രമുഖരായ പലരും ഈ സ്ഥാപനത്തിന്റെ സംഭാവനകളാണ്.

ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി 2003ൽ ശാന്തപുരം കോളേജ് അൽ ജാമിഅ അൽ ഇസ്ലാമിയ്യ( ഇസ്ലാമിക് യൂണിവേഴ്സിറ്റി ശാന്തപുരം) ആയി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി വരുന്നു. കൂടുതൽ വിശദാംശങ്ങൾക്കു : +974 7442 0455/55176575 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക എന്ന് സംഘാടകര്‍ അറിയിച്ചു.

Comments


Page 1 of 0