അപകടം നടന്നാൽ പോലീസിനെ അറിയിക്കാന്‍ സ്മാർട്ട് നമ്പർ പ്ലേറ്റുകൾ

ഈയുഗം ന്യൂസ് ബ്യൂറോ     April  11, 2018   Wednesday   08:23:31pm

news
ദുബായ്: റോഡ്‌ അപകടങ്ങൾ ഉണ്ടാവുമ്പോഴും, മറ്റു അടിയന്തിര സാഹചര്യങ്ങളിലും പോലീസിനും ആംബുലൻസ് കേന്ദ്രത്തിലേക്കും വിവരങ്ങൾ അറിയിക്കുന്ന സ്മാർട്ട് നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ ദുബായ് പരീക്ഷിക്കുന്നു. സ്മാർട്ട് പ്ലേറ്റുകൾ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമാവും ഇതുവഴി ദുബായ് .

അടുത്ത മാസം മുതലാണ്‌ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ടാഗ്2 കണക്ട് (ടി2സി) പ്ലാറ്റ്ഫോം പരീക്ഷിക്കുന്ന ഇത്തരം വാഹനങ്ങള്‍ ദുബായ് റോഡുകളിൽ ഇറങ്ങുന്നത്. ജി. പി. എസ്, ട്രാൻസ്മിറ്ററുകൾ, മൈക്രോപ്രോസസർ ചിപ്പ് എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ട് പ്ലേറ്റുകൾ (ഡിജിറ്റൽ സ്ക്രീനുകൾ) സ്ഥാപിച്ച വാഹനങ്ങൾ ഇയ്യിടെ നടന്ന ദുബായ് എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.

ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ. ഒ. ടി), ബ്ലോക്ക്ച്ചെയ്ൻ ടെക്നോളജികൾ എന്നിവ ഉപയോഗിച്ചുള്ള ടി2സി പ്ലാറ്റ്ഫോം വാഹനങ്ങൾ തമ്മിലും ട്രാഫിക് മോണിറ്ററിംഗ് സെന്റററുമായും ആശയവിനിമയങ്ങൾ നടത്താന്‍ സഹായിക്കും.

സ്മാർട്ട് നമ്പർ പ്ലേറ്റുകളെ കൂടതൽ ഫലപ്രദമായി ഉപയോഗിക്കാനും അതിന്റെ പ്രവത്തനം മെച്ചപ്പെടുത്താനും വേണ്ടി ഈ വർഷാവസാനം വരെ പരീക്ഷണം തുടരാനാണ് ദുബായിയുടെ പദ്ധതി.


Sort by