// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  08, 2018   Sunday  

news



whatsapp

ദോഹ: ഔപചാരികതകൾ ഇല്ലാതെ കടന്നുവരാവുന്ന ഒരിടമാണ് എഫ്. സി. സി. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യർ പരസ്പരം സ്നേഹിക്കണം. കുടുംബത്തിന്റെ ആരോഗ്യം സ്ത്രീകളുടെ കൈകളിലാണ്. മണ്ണിനെ അറിഞ്ഞ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കണമെന്ന് ഖത്തറിലെ സാമൂഹിക, സാംസ്കാരിക, കാർഷിക മേഖലകളിലെ സജീവ സാന്നിധ്യമായ നജ്മ നസീർ അഭിപ്രായപ്പെട്ടു.

തുമാമയിലെ എഫ് സി സി ഹാളിൽ വനിതാ വേദി പ്രവർത്തകർ ഒരുക്കിയ യാത്രയയപ്പിൽ സംസാരിക്കയായിരുന്നു അവർ. എഫ് സി സി വനിതാവേദി വൈസ് പ്രസിഡന്റ് ജംഷീല ഷമീം അദ്ധ്യക്ഷത വഹിച്ചു .എഫ് സി സി വനിതാവേദി മുൻ സെക്രട്ടറി പ്രഫുല്ല സുരേഷ്, സഫൂറ സലിം, സുനില അബ്ദുൾ ജബ്ബാർ, ഷെറീന റസാക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

എഫ് സി സി ലൈബ്രറിയിലേക്ക് നജ്മ നസീർ സമ്മാനിച്ച പുസ്തകങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സലീം, സുരേഷ് ഗോപാലൻ, റഫീക്ക് മേച്ചരി തുടങ്ങിയവർ ഏറ്റുവാങ്ങി. എഫ്. സി. സിയുടെ ഉപഹാരങ്ങൾ വനിതാവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ നൽകി. സലീല മജീദ് സ്വാഗതവും ലിജി അബ്ദുള്ള നന്ദിയും പറഞ്ഞു.

Comments


Page 1 of 0