// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  04, 2018   Wednesday  

news



whatsapp

ന്യൂ ഡല്‍ഹി: അടുത്ത തവണ വിനോദസഞ്ചാരികൾ ഇന്ത്യയിൽ അപകട സാദ്ധ്യതയുള്ള സ്ഥലത്ത് സെൽഫി എടുക്കാൻ ശ്രമിക്കുകയാണെങ്ങിൽ ഉച്ചഭാഷിണിയിലൂടെയുള്ള പൊതു അറിയിപ്പിലൂടെയും, വോളന്റിയർമാർ വഴിയും അവർക്ക് മുന്നറിയിപ്പ് കിട്ടും. ഇത്തരം മേഖലകൾ 'സെൽഫി-നിരോധന സ്ഥലങ്ങളായി’ കാണിച്ചുള്ള അടയാളങ്ങളും അവിടെ സ്ഥാപിക്കും.

അപകട സാദ്ധ്യതകളുള്ള എല്ലാ ടൂറിസ്റ്റ്കേന്ദ്രങ്ങളും വേർതിരിച്ചറിയുന്നതിനും അത്തരം സ്ഥലങ്ങളിൽ സെൽഫികൾ എടുക്കുന്നതിലുള്ള അപകടത്തെക്കുറിച്ച് സന്ദർശകരെ ബോധവാന്മാരാക്കാനും വേണ്ടി ചിഹ്നങ്ങൾ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഗവേര്‍ന്മേന്റ്റ് നല്‍കി കഴിഞ്ഞു.

വിനോദസഞ്ചാരികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് ആയതുകൊണ്ട്, ഇത്തരം സ്ഥലങ്ങളിൽ സന്നദ്ധസേവകരെയും, ടൂറിസ്റ്റ് പോലീസുകാരെയും നിയമിക്കാനും, പൊതു ഉച്ചഭാഷിണി സംവിധാനത്തിലൂടെ അപകട സാദ്ധ്യതയെ പറ്റി മുന്നറിയിപ്പ് നല്‍കാനും കേന്ദ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ സോഷ്യൽ മീഡിയയിലൂടെ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളെ പറ്റി ബോധവൽക്കരണം നടത്താനും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

Comments


Page 1 of 0