// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  01, 2018   Sunday  

news



ലോക നാടകങ്ങളെ കുറിച്ച് നാടക പ്രവർത്തകനും അദ്ധ്യാപകനുമായ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.

whatsapp

ദോഹ: നാടക സൗഹൃദം ദോഹയുടെ ആഭിമുഖ്യത്തിൽ മാർച്ച് 30ന് ഐ സി സി അശോക ഹാളിൽ വെച്ച് ലോക നാടക ദിനം ആചരിച്ചു. നാടക സൗഹൃദം ദോഹയുടെ ജന: സെക്രട്ടറി പ്രദോഷ് കുമാർ സദസ്സിന് സ്വാഗതമോതി. ഐ സി സി പ്രസിഡന്റ് ശ്രീമതി മിലൻ അരുൺ ഉൽഘാടനം നിർവഹിച്ചു. ലോക നാടകങ്ങളെ കുറിച്ച് നാടക പ്രവർത്തകനും അദ്ധ്യാപകനുമായ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.

നാടക സൗഹൃദം ദോഹയുടെ രക്ഷാധികാരികളായ K M വർഗ്ഗീസ്, K K ഉസ്‌മാൻ, ഉണ്ണികൃഷ്ണൻ ചടയമംഗലം, മുഹമ്മദ് ബഷീർ (ജൈദ ) കൃഷ്ണനുണ്ണി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

നാല് പതിറ്റാണ്ടുകളായി ദോഹയുടെ നാടക വേദിക്ക് സമർപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ 5 പേരെ ഈ വർഷം മുതൽ ആദരിക്കുന്നതിന്റെ ഭാഗമായി K K സുധാകരൻ, A V M ഉണ്ണി, ഗംഗാദരൻ മട്ടന്നൂർ, അൻവർ ബാബു, ബാവ വടകര എന്നിവരെ നാടക സൗഹൃദം രക്ഷാധികാരികൾ മെമൻറോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഇവർ 5 പേരേയും കുറിച്ചുള്ള ചെറു ഡോക്യുമെന്ററിയും സദസ്സിൽ പ്രദർശിപ്പിച്ചു. ഖത്തറിലെ മലയാളം FM റേഡിയോ സുനോ 91.7 നടത്തിയ നാടക മത്സരത്തിൽ വിജയികളായ റിമമ്പറൻസ് തിയ്യറ്റർ പ്രവർത്തകരെ ചടങ്ങിൽ വെച്ചു ആനുമോദിച്ചു.

റേഡിയോ നാടക മത്സരത്തിൽ നാടക സൗഹൃദം ദോഹ അവതരിപ്പിച്ച പെയ്തൊഴിയാതെ എന്ന നാടകത്തിന് പശ്ചാതല സംഗീതത്തിനും, സംഗീതത്തിനും സമ്മാനം നേടിത്തന്ന അബ്ദുൾ റെഷീദ് സിംഫണിയേയും ഡെന്നീസൺ വർഗ്ഗീസിനേയും നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ഫാറൂഖ് വടകരയേയും നാടക സൗഹൃദം അംഗവും റേഡിയോ നാടകത്തിലെ രണ്ടാമത്തെ നടനുമായ മനീഷ് സാരംഗിക്കും നാടകസൗഹൃദത്തിന്റെ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു.

ഖത്തറിൽ ആദ്യമായി റേഡിയോ നാടക മത്സരം നടത്തുന്നതിനായി പ്രവർത്തിച്ച റേഡിയോ സുനോ സാരഥികളായ R J അപ്പുണ്ണി, R J നിശ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

തുടർന്ന് മൂന്ന് രംഗാവിഷ്കാരങ്ങൾ അരങ്ങേറി. കൃഷ്ണകുമാർ സംവിധാനം ചെയ്ത് മിനുഷ് കരിം ഷാ, സജീവ് ജേക്കബ് എന്നിവർ അരങ്ങിലെത്തിച്ച ശ്രീ ദാമോദരൻ പിള്ള രചിച്ച ചവിട്ടുനാടകം "ഇറക്കുമതി" ചവിട്ടുനാടക രീതി അവലംബിച്ചായിരുന്നു. ഫാറൂഖ് വടകര സംവിധാനം ചെയ്ത " സരോഗസി " ട്രാൻസ്ജെൻറേഴ്സിന്റെ കഥ കൂടി പറയുന്നതായിരുന്നു. ബാവ വടകരയും ജമാൽ വേളൂരും ശ്രീജ ആൻ വർഗ്ഗീസും ചെയ്ത കഥാപാത്രങ്ങൾ ഭംഗി ആക്കിയപ്പോൾ, ട്രാൻസ്ജെൻ കഥാപാത്രത്തെ അവതരിപ്പിച്ച ഷിബു വർഗ്ഗീസും മകൾ സാന്ദ്രയും അഭിനയ മികവ് പുലർത്തി.

മുന്നാമത് രംഗത്ത് അവതരിപ്പിച്ച ദൃശ്യാവിഷ്കാരം കെന്നത്ത് സ്വേയർ ഗൂഡ്മാൻ രചിച്ച എ ഗെയിം ഒഫ് ചെസ് ആയിരുന്നു. അബ്ദുൽ അസീസ് സംവിധാനവും ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചതിനൊപ്പം ഷംസുദ്ദീൻ പോക്കർ, നവാസ് എം ഗുരുവായൂർ, സിറാജ് കുഞ്ഞിബാവ എന്നിവർ വേഷമിടുകയും ബിന്ദു കരുൺ സംഗീതനിയന്ത്രണവും റിയാസ് സിംഫണിയും മുർഷിദ് മുഹമ്മദും വെളിച്ചനിയന്ത്രണവും ചെയ്തു. സുഹൈന ഇഖ് ബാൽ, കൃഷ്ണകുമാർ, റാഫി എന്നിവർ പഴയ കാല നാടക ഗാനങ്ങൾ ആലപിച്ചു.

അഷ്ടമി ജിത്തും, അരുൺ കുമാറും പരിപാടികൾ നിയന്ത്രിച്ചു, സിന്ധു രാമചന്ദ്രൻ സദസ്സിനും ചടങ്ങിനും നന്ദി പറഞ്ഞു.

Comments


Page 1 of 0